കാഴ്ചക്കാരെ അമ്പരപ്പിച്ച കൂറ്റൻ പാമ്പ്; കൊടുംതണുപ്പിൽ പത്തുമണിക്കൂർ ചിലവിട്ട് ഒരുക്കിയ നിർമിതിയ്ക്ക് അഭിനന്ദനപ്രവാഹം
ചില കലാസൃഷ്ടികൾ കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കാറുണ്ട്… അത്തരത്തിൽ കാഴ്ചക്കാരെ അമ്പരപ്പിച്ച രൂപമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നത്. അതികഠിനമായ തണുപ്പിൽ പത്ത് മണിക്കൂർ ചിലവഴിച്ച് മഞ്ഞിൽ ഒരുക്കിയ പാമ്പിന്റെ രൂപമാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്. കൊളറാഡോയിലെ ഒരു കുടുംബമാണ് ഈ രസകരമായ നിർമ്മിതിയ്ക്ക് പിന്നിൽ. മോൺ മോസ്ലി എന്നയാളും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചേർന്നാണ് ഈ രൂപമുണ്ടാക്കിയത്.
അതേസമയം നേരത്തെയും ഇത്തരത്തിൽ മനോഹരമായ പ്രതികൾ ഉണ്ടാക്കി മോൺ മോസ്ലിയും സഹോദരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2019 ൽ മഞ്ഞിൽ ഇവർ ഒരുക്കിയ കടുവയുടെ രൂപത്തിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അന്ന് മഞ്ഞിൽ വിശ്രമിക്കുന്ന ഒരു കടുവയുടെ രൂപമാണ് ഇവർ ഒരുക്കിയത്. അതേസമയം ഇത്തവണ മഞ്ഞിൽ ഒരുക്കിയ കൂറ്റൻ പാമ്പിന്റെ രൂപം നിർമ്മിക്കുന്നതിനായി കൊടുംതണുപ്പിൽ ഏകദേശം പത്ത് മണിക്കൂറോളമാണ് ഇവർ ചിലവഴിച്ചത്. അതുകൊണ്ടുതന്നെ നിരവധിപ്പേരാണ് ഈ കുടുംബത്തെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.
Read also: തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…
വീടിന് മുന്നിലായി പൂന്തോട്ടത്തിൽ ഒരുക്കിയിരിക്കുന്ന പാമ്പിന്റെ രൂപത്തിന് 77 അടിയാണ് നീളം. മനോഹരമായ രീതിയിൽ പാമ്പിന്റെ രൂപം ഒരുക്കിയ ശേഷം ഇതിന് നിറവും ഇവർ നൽകിയിട്ടുണ്ട്. ഓറഞ്ച്, പച്ച, നീല തുടങ്ങിയ നിറങ്ങളുടെ ഷേയ്ഡാണ് പാമ്പിന് നൽകിയിരിക്കുന്നത്. ചെറുപ്പത്തിൽ അച്ഛനൊപ്പം ഇത്തരത്തിൽ രൂപങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും ഇതാണ് ഇക്കാണുന്ന രീതിയിൽ രൂപങ്ങൾ നിർമ്മിക്കാൻ പ്രചോദനം ആയതെന്നുമാണ് മോൺ മോസ്കി അഭിപ്രായപ്പെടുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രത്തിന് മികച്ച സ്വീകാര്യതാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights: snake snow sculpture goes viral