കടുത്ത മമ്മൂട്ടി ആരാധകനായി തമിഴ് ചിത്രത്തിൽ സൂരി; മമ്മൂക്ക ദിനേശനാകാൻ മലയാളം പഠിച്ച് താരം
തമിഴ് റിയാലിറ്റി ഷോ ജേതാവായ മുഗേൻ റാവു കേന്ദ്ര കഥാപാത്രമാകുന്ന വേലൻ എന്ന ചിത്രത്തിൽ കടുത്ത മമ്മൂട്ടി ആരാധകനായി സൂരി. മമ്മൂക്ക ദിനേശൻ എന്ന കഥാപാത്രമായാണ് സൂരി എത്തുന്നത്. ഈ വേഷത്തിനായി നടൻ മലയാളം പേടിച്ചു കഴിഞ്ഞു. സംവിധായകൻ ശിവയുടെ മുൻ അസിസ്റ്റന്റായ കവിൻ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊള്ളാച്ചിയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. മലയാളിയായ മീനാക്ഷി ഗോവിന്ദരാജൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അതേസമയം, വേറിട്ട ലുക്കിലാണ് സൂരി ചിത്രത്തിൽ എത്തുന്നത്. പ്രഭു, ഹരീഷ് പേരാടി, തമ്പി രാമയ്യ, ലോലുസഭ സ്വാമിനാഥൻ, ടി എം കാർത്തിക്, പ്രാങ്ക്സ്റ്റർ രാഹുൽ, ബ്രിഗീദ സാഗ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മേയിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
Read More: കഴുത്തിലെ കറുപ്പ് അകറ്റാൻ വീട്ടുവൈദ്യം
അതേസമയം, തമിഴ് സിനിമാലോകത്ത് വളരെയധികം സ്വീകാര്യതയുള്ള താരമാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ മമ്മൂട്ടി ആരാധകനായി സൂരി എത്തുമ്പോൾ തമിഴ് പ്രേക്ഷകരും ആകാംക്ഷയിലാണ്. അതോടൊപ്പം തന്നെ ചിത്രത്തിൽ ധാരാളം തമിഴ്, മലയാളം റെഫറൻസുകളും ഉണ്ടാകുമെന്നാണ് സൂചന.
Story highlights- Soori to play a Malayali in Mugen Rao’s Velan