ചിരിക്കാന്‍ മടിച്ചിരുന്ന കാലത്ത് അവിചാരിതമായി കണ്ട വിഡിയോ; പിന്നെ ചിരി ജീവിതത്തിന്റെ ഭാഗമായി- കടല്‍ കടന്നെത്തി ചിരിയും പാട്ടും നൃത്തവുമായി സി. കാര്‍മല്‍
ജീവിതത്തില്‍ വല്ലാതെ ദുഃഖം തോന്നിയ ഒരു ദിവസം പാട്ടു കേള്‍ക്കാനായി ഫോണ്‍ എടുത്തതാണ് സിസ്റ്റര്‍ കാര്‍മല്‍. പാട്ടുകള്‍ കേള്ക്കുന്നതിനിടെയില് യുട്യൂബില്‍ ചെറിയൊരു ചിരി വിഡിയോ കണ്ടു, ടമാര്‍ പടാര്‍. സിസ്റ്റര്‍ പോലും അറിയാതെ ഒരുപാട് ചിരിച്ചു…. പിന്നെ സ്ഥിരം കാഴ്ചക്കാരിയായി. സ്റ്റാര്‍ മാജിക്കും കണ്ടു തുടങ്ങിയതോടെ ചിരി നിറഞ്ഞു സിസ്റ്റര്‍ കാര്‍മലിന്റെ ജീവിതത്തില്‍. ചിരിക്കാന്‍ പൊതുവേ മടിയുണ്ടായിരുന്ന സിസ്റ്ററിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി സ്റ്റാര്‍ മാജിക്കിലെ രസികന്‍ കൗണ്ടറുകളും ഗെയിമുകളുടെ ആവേശവുമെല്ലാം.
ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളെ കാണണമെന്ന ആഗ്രഹത്താലാണ് സിസ്റ്റര്‍ വേദിയിലെത്തിയതും. ആദ്യം പലരും അത്ഭുതപ്പെട്ടെങ്കിലും പിന്നെ പാട്ടും ഡാന്‍സും ഒക്കെയായി സ്റ്റാര്‍ മാജിക് വേദിയിലെ സ്റ്റാറായി സിസ്റ്റര്‍ കാര്‍മല്‍.
28 വര്‍ഷങ്ങളായി സ്പെയിനിലാണ് കാര്‍മല്‍ സിസ്റ്ററിന്റെ സേവനം. താരക്കൂട്ടങ്ങളുടെ തമാശയും ചിരിയുമെല്ലാം സിസ്റ്ററിന്റെ ജീവിതത്തിന്റെ ഭാഗമാണ്. സ്റ്റാര്‍ മാജിക്കിലെ പല ഡയലോഗുകളും സ്പാനിഷില്‍ സിസ്റ്റര്‍ കോണ്‍വെന്റില്‍ പറയാറുമുണ്ട്. കടല്‍ കടന്ന് നിറചിരിയോടെ സ്റ്റാര്‍ മാജിക്ക് വേദിയിലെത്തിയ കാര്‍മല്‍ സിസ്റ്റര്‍ പങ്കുവെച്ച വിശേഷങ്ങളും ഏറെയാണ്.
അതേസമയം ലോക മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവത്തോടെ ചിരി വിരുന്നൊരുക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്ക്. താരക്കൂട്ടങ്ങളുടെ രസികന്‍ കൗണ്ടറുകളും ഗെയിമിന്റെ ആവേശവുമെല്ലാം പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. സ്റ്റാര്‍ മാജിക്കിനെ ഹൃദയത്തിലേറ്റുന്ന പലരും വേദിയിലെത്തിയിട്ടുമുണ്ട്.
Story highlights: Sr. Carmel in Flowers Star Magic