എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം; പുതുക്കിയ ടൈം ടേബിള്‍
സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. വിദ്യാഭ്യാസ വകുപ്പ് പുതുക്കിയ സമയക്രമം പങ്കുവെച്ചിട്ടുണ്ട്. പഠനസൗകര്യം കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷകള്‍ നടക്കുക. ഏപ്രില്‍ എട്ടിന് ആരംഭിയ്ക്കുന്ന പ്ലസ് ടു പരീക്ഷ ഏപ്രില്‍ 26 ന് അവസാനിയ്ക്കും.
എസ്എസ്എല്‍സി പരീക്ഷയുടെ പുതിയ സമയക്രമം
ഏപ്രില്‍ എട്ട്- – ഒന്നാം ഭാഷ – പാര്‍ട്ട് 1 -ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ
ഏപ്രില്‍ ഒന്‍പത്- മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 12- രണ്ടാം ഭാഷ, ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 15- ഫിസിക്സ്- രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 19 കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 21 – കെമിസ്ട്രി- രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 27- സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 28- ബയോളജി- രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 29 – വ്യാഴം- ഒന്നാം ഭാഷ പാര്‍ട്ട് രണ്ട് – രാവിലെ 9.40 മുതല്‍ 11.30 വരെ
ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമം
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ സമയക്രമം
Story highlights: SSLC Plus Two exam rescheduled