ഗാലറിയില്‍ പ്രവേശനമില്ല; കുന്നിന്മുകളിലിരുന്ന് ഇന്ത്യയുടെ മത്സരം വീക്ഷിച്ച ‘സൂപ്പര്‍ ഫാന്‍’

ആവേശം നിറയ്ക്കുന്ന കായിക മത്സരങ്ങള്‍ക്കൊപ്പം തന്നെ ചില ‘ഫാന്‍ മൊമന്റുകളും’ കായികലോകത്ത് ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരവുമായി ബന്ധപ്പെട്ട ഒരു ഫാന്‍ മൊമന്റിന്റെ വിശേഷങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്. കൊവിഡ് 19 എന്ന മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം.
എന്നാല്‍ ഇന്ത്യയുടെ സൂപ്പര്ഫാന് എന്ന് വിശേഷിപ്പിയ്ക്കുന്ന സുധീര്‍ കുമാര്‍ ചൗദരി ഈ മത്സരം കണ്ടു. സ്റ്റേഡിയത്തില്‍ നിന്നും ഏറെ അകലെയുള്ള ഒരു കുന്നിന് മുകളിലിരുന്ന്. സച്ചിനോടുള്ള ആരാധനകൊണ്ട് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ താരമാണ് സുധീര്‍ കുമാര്‍ ചൗദരി. എന്തായാലും ഗാലറികളില്‍ ആള്‍തിരക്ക് ഇല്ലെങ്കിലും കായികാവേശം വിട്ടകന്നിട്ടില്ല എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ഫാന്‍ മൊമന്റ്.
Read more: ‘പൊന്‍വീണേ എന്നുള്ളില്‍….; പൃഥ്വിരാജിന്റെ പാട്ട് സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്
സച്ചിന് തെണ്ടൂല്‍ക്കറിന്റെ കടുത്ത ആരാധകനാണ് സുധീര്‍ കുമാര്‍ ചൗധരി. രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന് കളിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ ടീമുകള്‍ക്ക് ആവേശം പകരാന്‍ സുധീര്‍ കുമാര്‍ ചൗധരിയും മിക്കപ്പോഴും ഗാലറിയിലുണ്ടാകും. ദേഹത്താകെ ത്രിവര്‍ണ്ണം പൂശി, ഇന്ത്യന്‍ പതാക വാനോളം ഉയര്‍ത്തി വീശി കായികാവേശത്തിന് മാറ്റു കൂട്ടുന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിട്ടുമുണ്ട്. ഇത്തവണ ഗാലറിയിലിരി സാധിച്ചില്ലെങ്കിലും ദേഹത്താകെ ത്രിവര്‍ണ്ണം പൂശി കൈയില്‍ ഇന്ത്യന്‍ പതാകയുമേന്തിയാണ് സുധീര്‍ കുമാര്‍ ചൗദരി കുന്നിന്മുകളിലിരുന്ന് മത്സരം വീക്ഷിച്ചത്.

ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ക്കെ സച്ചിന് പിന്നാലെ ഓടിത്തുടങ്ങിയതാണ് സുധീര്‍ കുമാര്‍ ചൗധരി. സച്ചിന് വിരമിച്ച ശേഷവും ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്ന് സുധീര്‍ ഗാലറിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആദ്യ കാലങ്ങളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ സൈക്കിളിലായിരുന്നു സുധീറിന്റെ യാത്ര. പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ ഇദ്ദേഹം ഇങ്ങനെ സൈക്കിള്‍ സവാരി നടത്തിയിട്ടുമുണ്ട്.
Story highlights: Sudhir Kumar Chaudhary Watches India vs England ODI In Pune From The Hills