ജയലളിതയുടെ ഭാവങ്ങൾ പകർന്നാടി കങ്കണ- ‘തലൈവി’ ട്രെയ്‌ലർ

March 23, 2021

ദേശീയ പുരസ്‌കാര നിറവിലാണ് കങ്കണ റണൗട്ട്. അതോടൊപ്പം തന്നെ ജന്മദിനവും ആഘോഷിക്കുകയാണ് നടി. ഇപ്പോഴിതാ,കങ്കണയ്ക്ക് ആശംസയറിയിച്ചുകൊണ്ട് ‘തലൈവി’യുടെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 

കങ്കണ റണൗട്ട് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. എം ജി ആറായി അരവിന്ദ് സ്വാമിയാണ് എത്തുന്നത്. മുൻപ്, ക്വീൻ എന്ന വെബ് സീരിസിലും എം ജി ആറായി വേഷമിട്ടത് അരവിന്ദ് സ്വാമിയായിരുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.

Read More: തിളച്ചുമറിഞ്ഞ് ലാവ; അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഡ്രോണ്‍ കാഴ്ചകള്‍

തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Story highlights- thalaivi trailer