നാരദനോടൊപ്പമുള്ള യാത്ര കഴിഞ്ഞു; ആഷിക് അബു ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ടൊവിനോ

March 11, 2021
tovino thomas ashiq abu movie naradan

ടൊവിനോ തോമസും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നാരദൻ. സിനിമയിൽ ടൊവിനോ തോമസ് അഭിനയിക്കുന്ന രംഗങ്ങൾ പൂർത്തിയായി. താരം തന്നെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നാരദനോടൊപ്പമുള്ള തന്റെ യാത്ര കഴിഞ്ഞുവെന്നാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണിതെന്നും ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സിനിമയിലെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സിനിമ വിശേഷങ്ങൾ താരം ഷെയർ ചെയ്തിരിക്കുന്നത്.

ആഷിക് അബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി ആർ രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് റിമ കല്ലിങ്കലും ആഷിക് അബുവും സന്തോഷ് കുരുവിളയും ചേർന്നാണ്. അതേസമയം ‘മായാനദി’, ‘വൈറസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിക് അബു, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് നാരദൻ.

tovino thomas ashiq abu movie naradan

ആഷിക് അബു ഒരുക്കുന്ന മറ്റൊരു ചിത്രമാണ് വാരിയംകുന്നൻ. മലബാർ കലാപവുമായി ബന്ധപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ആഷിക് അബു- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വാരിയംകുന്നൻ’. 75- 80 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

Read also: തരിശുഭൂമിയെ മനോഹരമായ പിങ്ക് പറുദീസയാക്കിമാറ്റി യുവാവ്; പിന്നിൽ മനോഹരമായൊരു പ്രണയകഥയും

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ടൊവിനോ തോമസ്. രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന കള, ഐശ്വര്യ ലക്ഷ്മിക്കൊപ്പം ടൊവിനോ തോമസ് വേഷമിടുന്ന മനു അശോകൻ ചിത്രം കാണെക്കാണെ, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്ക്, തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി സംവിധായകനാകുന്ന ചിത്രം വരവ്, നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും, വിഷ്ണു ജി രാഘവ് സംവിധാനം നിർവഹിക്കുന്ന ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാശി തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 

And my journey with 'Naradan' comes to a memorable end. Got to play another never-before role, which was super…

Posted by Tovino Thomas on Wednesday, March 10, 2021

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ നടിയാണ് അന്ന ബെൻ. താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം കപ്പേളയാണ്.

Story Highlights:tovino thomas ashiq abu movie naradan