ആകാംഷയും ഭീതിയും നിറച്ച് ‘കള’ ട്രെയ്‌ലർ; റിലീസിനൊരുങ്ങി ടൊവിനോ ചിത്രം

March 24, 2021
kala

സിനിമ പ്രേമികൾക്കിടയിലെ ഏറെ ശ്രദ്ധ നേടുകയാണ് ടൊവിനോ തോമസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കള’യുടെ ഏറ്റവും പുതിയ ട്രെയ്‌ലർ. ആകാംഷയും ഭീതിയും നിറച്ച് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലറിൽ ടൊവിനോ തോമസ് തന്നെയാണ് മുഖ്യാകർഷണം. രോഹിത് വി എസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കള. ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും കള എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കള. ദിവ്യ പിള്ളയും ബാസിഗർ എന്ന നായയുമാണ് ടൊവിനോ തോമസിനൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് ടൊവിനോ. ലാല്‍, ദിവ്യ, മൂര്‍, ബാസിഗര്‍ തുടങ്ങിയവരും ചിത്രത്തില്‍ ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്ന് ‘കളയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായ ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. വയലൻസ് രംഗങ്ങൾ ഉൾപ്പെടുത്തിയതുകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത്.

Read also:പരിസ്ഥിതി സംരക്ഷിക്കപ്പെടണം; ഒറ്റയാൾ പോരാട്ടം നടത്തി ക്യാൻസർ ബാധിതയായ മുത്തശ്ശി

അതേസമയം രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്’ എന്നീ രണ്ട് ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ടൊവിനോയെ നായകനാക്കി പുതിയ ചിത്രവുമായി രോഹിത് വി എസ് വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷയും ചെറുതല്ല.

Story Highlights; Tovino Thomas Kala Movie trailer