സ്ത്രീ സുരക്ഷ ചർച്ചയാക്കി ‘വക്കീൽ സാബ്’- ശ്രദ്ധനേടി ട്രെയ്‌ലർ

March 30, 2021

ഇന്ത്യൻ സിനിമയിൽ വലിയ ചർച്ചകൾക്ക് ഇടയായ ചിത്രമാണ് പിങ്ക്. പിന്നീട്, നേർക്കൊണ്ട പാർവൈ എന്ന പേരിൽ തമിഴിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ, തെലുങ്കിൽ വക്കീൽ സബ് എന്ന പേരിൽ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഹിന്ദിയിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വേഷം തമിഴിൽ അജിത്താണ് അവതരിപ്പിച്ചത്. തെലുങ്കിൽ ഈ വേഷത്തിൽ എത്തുന്നത് പവൻ കല്യാൺ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

ഹിന്ദി, തമിഴ് പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, പ്രകാശ് രാജ് അവതരിപ്പിച്ച എതിരാളി അഭിഭാഷകനായ നന്ദയിൽ നിന്നാണ് ‘വക്കീൽ സാബി’ന്റെ ട്രെയിലർ ആരംഭിക്കുന്നത്. ഒരു നൈറ്റ് പാർട്ടിയിൽ നടക്കുന്ന സംഭവങ്ങളും അതേതുടർന്ന് പ്രശ്നത്തിലായ മൂന്നു യുവതികളുടെയും പോരാട്ടത്തിന്റെയും അവർക്കൊപ്പം നിലകൊള്ളുന്ന സത്യദേവ് എന്ന അഭിഭാഷകന്റെയും കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read More: അഭിനയമികവില്‍ വിസ്മയിപ്പിച്ച് കുഞ്ചാക്കോ ബോബനും നയന്‍താരയും; നിഗൂഢതകള്‍ നിറച്ച് നിഴല്‍ ട്രെയ്‌ലര്‍

നിവേത തോമസ്, ഹിന്ദിയിൽ തപ്‌സി പന്നുഅവതരിപ്പിച്ച വേഷത്തിൽ എത്തുന്നു. അഞ്ജലിയും അനന്യ നാഗല്ലയും മറ്റു വേഷങ്ങൾ അവതരിപ്പിക്കുന്നു. തമിഴിൽ വിദ്യ ബാലൻ അവതരിപ്പിച്ച വേഷം തെലുങ്കിൽ ശ്രുതി ഹാസനാണ് അവതരിപ്പിക്കുന്നത്. തിരു ചിത്രത്തിന് ഡയലോഗുകൾ രചിച്ചപ്പോൾ പി എസ് വിനോദ് ക്യാമറയും എസ് എസ് തമൻ സംഗീതവും നൽകിയിരിക്കുന്നു.

Story highlights- ‘Vakeel Saab’ trailer