വിനയ് ഫോർട്ടിന്റെ നായികയായി അനു സിതാര- ‘വാതിൽ’ ഒരുങ്ങുന്നു

വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. നടൻ ജയസൂര്യയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 15ന് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.

രചന നാരായണൻകുട്ടി, സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായർ, സ്മിനു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മാധവനാണ് നിർവഹിക്കുന്നത്.

Read More: സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്, ഈ ഫോർട്ട് കൊച്ചി മമ്മൂഞ്ഞ്; വേഷപ്പകർച്ചയിലും അഭിനയത്തിലും അമ്പരപ്പിച്ച് മിയക്കുട്ടി

ബി കെ ഹരിനാരായണൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സെജോ ജോണ് സംഗീതം പകരുന്നു. ജോൺകുടിയാണ് എഡിറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,റിയാസ് അടക്കണ്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യക്കല-യെല്ലോ ടൂത്ത്സ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.

Story highlights- vathil movie title poster