പാളിപ്പോയ പറന്നിറങ്ങല്‍; ആ ‘വീഴ്ച’ കണ്ടത് പത്ത് ലക്ഷത്തിലേറെ പേര്: വിഡിയോ
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സൈബര്‍ ഇടങ്ങളിലൂടെ നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുമുണ്ട്. പ്രത്യേകിച്ച് ചില മൃഗക്കാഴ്ചകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും ഒരു പക്ഷിയുടെ വിഡിയോയാണ്.
ചെറുതായി ഒന്നു പാളിയ പറന്നിറങ്ങലാണ് ഈ വിഡിയോയില്‍. ഒരു ആല്‍ബട്രോസ് പക്ഷിയെയാണ് വിഡിയോയില്‍ കാണാനാവുക. കുഞ്ഞിനരികിലേയ്ക്ക് പറന്നിറങ്ങിയപ്പോള്‍ തറയില്‍ കാലുകുത്താനാവാതെ വീഴുകയായിരുന്നു ഈ പക്ഷി. എന്നാല്‍ ഉടന്‍തന്നെ പരിക്കുകളൊന്നും കൂടാതെ നേരെ നില്ക്കുന്നതും വിഡിയോയില്‍ കാണാം. പതിനഞ്ച് ലക്ഷത്തിനടുത്ത് ആളുകള്‍ ഈ വീഴ്ച സമൂഹമാധ്യമങ്ങളിലൂടെ കണ്ടുകഴിഞ്ഞു.
ന്യൂസിലന്‍ഡിലെ ഡുനെഡിനിലുള്ള തായ്ആറോ വന്യജീവി സങ്കേതത്തില്‍ നിന്നും ക്യാമറയില്‍ പതിഞ്ഞതാണ് ഈ ദൃശ്യങ്ങള്‍. അതേസമയം ലോകത്തിലെതന്നെ ഏറ്റവും വലിയ കടല്പക്ഷികളിലൊന്നാണ് ആല്‍ബട്രോസ്. ഇവ പറക്കാറുണ്ടെങ്കിലും പറന്നിറങ്ങലുകള് അല്പം ആയാസകരമാണ്. മറ്റ് പക്ഷികളെ അപേക്ഷിച്ച് ഇവയുടെ എല്ലുകള്‍ക്ക് നല്ല ബലമുണ്ട്. അതുകൊണ്ടുതന്നെ ആ ബലം ഇവയുടെ ശരീരത്തിനുമുണ്ട്. അറ്റം ഹുക്ക് പോലെയുള്ള നീണ്ട കൊക്കും ഇവയുടെ ആകര്‍ഷണമാണ്.
3/6 14:56
— RoyalAlbatrossCam (@RoyAlbatrossCam) March 6, 2021
Flying for the albatross is mainly effortless, landing can be a little bit harder. #RoyalCam chick had a front row seat to a ‘how not to land’ lesson.
Lucky for the somersaulting alby, recovery was quick and only the chick was watching!!https://t.co/9A481yiiom pic.twitter.com/WsPGdxsu1g
Story highlights: Viral Video Catches Albatross In Awkward Landing