വയലിനില്‍ മാന്ത്രിക സംഗീതം നിറച്ച് ഒരു ‘ഇഞ്ചോടിഞ്ച്’ പെര്‍ഫോമന്‍സ്; നിറമിഴികളോടെ ബാലഭാസ്‌കറിന്റെ ഓര്‍മകളില്‍ വേദിയും

March 13, 2021
Amazing violin performance in Flowers MiduMidukki

സംഗീതം അത്രമേല്‍ സുന്ദരമാണ്. പ്രത്യേകിച്ച് വയലിന്‍ സംഗീതം. ആസ്വാദകന്റെ ഹൃദയതാളങ്ങള്‍ പേലും കീഴടക്കാന്‍ കെല്‍പുണ്ട് വയലിന്‍ സംഗീതത്തിന്. ഫ്‌ളവേഴ്‌സ് മിടുമിടുക്കി വേദിയില്‍ നിറഞ്ഞതും ആരേയും അതിശയിപ്പിയ്ക്കുന്ന വയലിന്‍ സംഗീതംതന്നെയാണ്. വയലിന്‍ തന്ത്രികളില്‍ വിസ്മയങ്ങളൊരുക്കുന്ന ഫ്രാന്‍സിസും ആറാം ക്ലാസ്സുകാരി മാര്‍ട്ടീനയും ഒപ്പത്തിനൊപ്പം വയലിനില്‍ സംഗീതം പൊഴിച്ചപ്പോള്‍ അത് വേറിട്ടൊരു ദൃശ്യാനുഭവമായി ആസ്വാദകര്‍ക്ക്.

വൃത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് മിടുമിടുക്കി. ചെറുപ്രായത്തില്‍ തന്നെ വയലിനില്‍ മാന്ത്രികത തീര്‍ക്കുന്ന മാര്‍ട്ടീനയുടെ പ്രകടനം അതിഗംഭീരമാണ്. പ്രശസ്ത വയലിനിസ്റ്റ് ഫ്രാന്‍സിസും മാര്‍ട്ടീനയും ചേര്‍ന്ന് വയലിനില്‍ രാഗവര്‍ഷം തീര്‍ത്തപ്പോള്‍ മിടുമിടുക്കി വേദിയില്‍ സംഗീതമാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ഓര്‍മകളും നിറഞ്ഞു. മരണം കവര്‍ന്നെടുത്ത അതുല്യ കലാകാരന്‍ ബാലഭാസ്‌കറിനെക്കുറിച്ചുള്ള ഓര്‍മകള്‍ മഞ്ജുപിള്ള നിറമിഴികളോടെ പങ്കുവെച്ചു.

Read more: ചിരിക്കാന്‍ മടിച്ചിരുന്ന കാലത്ത് അവിചാരിതമായി കണ്ട വിഡിയോ; പിന്നെ ചിരി ജീവിതത്തിന്റെ ഭാഗമായി- കടല്‍ കടന്നെത്തി ചിരിയും പാട്ടും നൃത്തവുമായി സി. കാര്‍മല്‍

അതേസമയം ബുദ്ധിയും കരുത്തും കൈമുതലാക്കിയ പെണ്‍കുരുന്നുകളുടെ അതിഗംഭീര പ്രകടനവുമായാണ് ഫ്‌ളവേഴ്‌സ് മിടുമിടുക്കി പ്രേക്ഷകരിലേക്കെത്തുന്നത്. മിടുമിടുക്കി എന്ന പരിപാടിയിലൂടെ മിടുക്കികളുടെ മിടുക്കകള്‍ ലോകമലടയാളികള്‍ക്ക് മുമ്പില്‍ ദൃശ്യവിസ്മയം ഒരുക്കുന്നു. പ്രായത്തിന്റെ പരിമിതികള്‍ക്കപ്പുറം പ്രതിഭാസമായി മാറിയ പെണ്‍ പ്രതിഭകള്‍ അപൂര്‍വ കഴിവുകള്‍ക്കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനെത്തുകയാണ് ഈ പരിപാടിയിലൂടെ. തികച്ചും റിയലായ ഒരു റിയാലറ്റി ഷോയാണ് മിടുമിടുക്കി.

Story highlights: Amazing violin performance in Flowers MiduMidukki