പ്രണയവും പകയും പങ്കുവെച്ച് ‘വിഷ്ണുപ്രിയ’; പ്രിയവാര്യരുടെ ആദ്യ കന്നഡ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

March 29, 2021

പ്രിയ വാര്യർ നായികയാകുന്ന കന്നഡ ചിത്രമാണ് വിഷ്ണുപ്രിയ. സിനിമയുടെ ട്രെയ്‌ലർ എത്തി. വി കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിൽ പ്രിയ വാര്യരുടെ നായകനായി എത്തുന്നത് ശ്രേയസ് മഞ്ജുവാണ്. പ്രണയവും വിരഹവും കുടിപ്പകയുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

ഗോപി സുന്ദറാണ് സംഗീതം. 1990 കാലിലെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഈ വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ‘മറ്റാരുടേയും പോലെ ഒരു പ്രണയകഥ .. വിഷ്ണുവും പ്രിയയും അവരുടെ കഥയുമായി ഇവിടെയുണ്ട്. വിഷ്ണുപ്രിയയുടെ ലോകത്തേക്ക് വരൂ.’- ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ട് ശ്രേയസ് മഞ്ജു കുറിക്കുന്നു.

പ്രിയ വാര്യർ ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രം കൂടിയാണ് വിഷ്ണുപ്രിയ. ശ്രേയസ് മഞ്ജു, പ്രിയ വാരിയർ എന്നിവരെ കൂടാതെ അച്ചുത് റാവു, സുധീന്ദ്ര പ്രസാദ് എന്നിവരും അഭിനയിക്കുന്നു. ചിത്രം കെ മഞ്ജുവാണ് നിർമിച്ചിരിക്കുന്നത്.

Read More: ‘നമ്മളെ കാണുമ്പോള്‍ അവരല്ല, അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്’- ആവേശമായി കടക്കൽ ചന്ദ്രന്റെ വാക്കുകൾ; വീഡിയോ

അതേസമയം, അതേസമയം, ഹിറ്റ് ചിത്രമായ ഇഷ്‌കിന്റെ തെലുങ്ക് പതിപ്പിൽ നായികയായി എത്തുന്നത് നടി പ്രിയ വാര്യരാണ്. പ്രിയയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ‘ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി’ എന്ന പേരിൽ തന്നെയാണ് തെലുങ്കിലും ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ തേജ സജ്ജയാണ് നായകൻ. മലയാളത്തിൽ അനൂപ് മേനോനെയും പ്രിയാ വാര്യരെയും കഥാപാത്രങ്ങളാക്കി വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി’. ബോളിവുഡിലും രണ്ടു ചിത്രങ്ങളിലാണ് പ്രിയ വേഷമിട്ടിരിക്കുന്നത്.

Story highlights- vishnupriya trailer