കഥ കേട്ട വിസ്മയ മോഹന്‍ലാല്‍ മുന്നോട്ടു വെച്ച റിക്വസ്റ്റ്; ബറോസ് കഥയില്‍ അങ്ങനെയാണ് ഒരു മാറ്റമുണ്ടായത്: തിരക്കഥാകൃത്ത്
ബറോസ്; ചലച്ചിത്രലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങളൊരുക്കുന്ന മോഹന്‍ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിലും ചലച്ചിത്ര നിര്‍മാണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച മോഹന്‍ലാല്‍ സിനിമാ സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബറോസ് എന്ന ചിത്രത്തിലൂടെ.
2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന് ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്.
Read more: തിളച്ചുമറിയുന്ന ലാവ തടാകം മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയ യുവതി
അതേസമയം ശ്രദ്ധ നേടുകയാണ് ബറോസിന്റെ കഥയെക്കുറിച്ച് തിരക്കഥാകൃത്ത് ജിജോ പുന്നൂസ് പറഞ്ഞ വാക്കുകള്‍. ‘ബറോസ് ഒരു പ്രൊജക്ടായി മാറിക്കഴിഞ്ഞപ്പോള്‍ യുവാക്കളുടെ സാന്നിധ്യവും അനുവാര്യമാണെന്ന് തോന്നി. അങ്ങനെ ലാല്‍ സുചിയെ (സുചിത്ര മോഹന്‍ലാല്‍) വിളിച്ച് പിള്ളാരെ ഇങ്ങോട്ടേക്ക് അയക്കാന്‍ പറഞ്ഞു. ഡിസ്കഷന് ടൈമില്‍ വിസ്മയയും പ്രണവും വന്നിരുന്നു. കഥ കേട്ടിട്ട് വിസ്മയ ഒരു റിക്വസ്റ്റാണ് മുന്നോട്ട് വെച്ചത്. ഇതില്‍ ആഫ്രിക്കന്‍സിനെ നെഗറ്റീവ് ഷെയ്ഡ് കൊടുത്ത് ചിത്രീകരിക്കേണ്ട. അവര്‍ പുറത്ത് ഒരുപാട് ചൂഷ്ണങ്ങള്‍ നേരിടുന്നുണ്ടെന്നും നമുക്ക് അതൊന്ന് മാറ്റാമെന്നും വിസ്മയ പറഞ്ഞു. അങ്ങനെയാണ് കഥയില്‍ ഒരു മാറ്റമുണ്ടായത്’ ജിജോ പുന്നൂസ് പറയുന്നു.
അതേസമയം ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
Story highlights: Vismaya Mohanlal’s role in Barroz