റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി
പട്ടാളക്കാരനായ കരടി… കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം. പക്ഷെ അങ്ങനെയൊരു കരടിയുണ്ടായിരുന്നു. സൈനികര്ക്കൊപ്പംകൂടി ഒടുവില്‍ സൈനികനായി മാറിയ കരടി. വോയ്ടെക് എന്നാണ് ഈ കരടിയുടെ പേര്.
സന്തോഷവാനായ പോരാളി എന്നാണ് വോയ്ടെക് എന്ന വാക്കിനര്‍ത്ഥം. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1940 ന്റെ തുടക്കത്തിലാണ് വെയ്ടെക്ക് എന്ന കരടിയുടെ കഥ ആരംഭിക്കുന്നത്. അന്ന് ഇറാനിലൂടെ കടന്നുപോകവെ ഹമദാന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോളിഷ് സൈനികര്ക്കരികലേക്ക് ഒരു ചെറിയ കരടിക്കുഞ്ഞ് വന്നു. വേട്ടക്കാരുടെ വെടിയേറ്റ് അമ്മ കൊല്ലപ്പെട്ടപ്പോള്‍ കുഞ്ഞു കരടി സൈനികര്‍ക്ക് അരികിലേക്ക് എത്തിയതാണ്. സൈനികര്‍ അവനെ പരിപാലിച്ചു. കുപ്പിയില്‍ പാലു നല്കി. മടങ്ങി പോകാതെ അവന് സൈനികര്‍ക്ക് ഒപ്പം തന്നെ നിന്നു. അങ്ങനെ പോളിഷ് സൈനികര്‍ ആ കരടിക്കുഞ്ഞിനെ കൂടെക്കൂട്ടി. വോയ്ടെക് എന്ന് പേരും നല്കി.
സൈനികരുടെയെല്ലംാം വളരെ അടുത്ത സുഹൃത്തായി വോയ്ടെക്. കുഞ്ഞുകരടിയ്ക്ക് കൃത്യമായ സംരക്ഷണവും സൈനികര്‍ നല്കി. വളര്‍ച്ചയുടെ ഘട്ടങ്ങളിലെല്ലാം സൈനികര്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ടാവാം അവന്റെ ശീലങ്ങളില്‍ പലതും സൈനികരുടേയതിന് സമാനമായിരുന്നു. സൈനികരുമായി ഗുസ്തി പിടിയ്ക്കും ഇടയ്ക്കൊക്കെ വോയ്ടെക്. ചിലപ്പോള്‍ സിഗരറ്റ് വലിക്കും. മറ്റ് ചിലപ്പോള്‍ ബിയര്‍ വരെ കുടിയ്ക്കു. വൈകുന്നേരങ്ങളിലെ ക്യാമ്പ് ഫയറുകളില്‍ സൈനികര്‍ക്കൊപ്പം വോയ്ടെക്കും ഭാഗമായി. എന്തിനേറെ പറയുന്ന സൈനികരുടെ ടെന്റിലായിരുന്നു വോയ്ടെക്കിന്റെ ഉറക്കം പോലും. ഏതെങ്കിലുമൊക്കെ മിഷനുമായി ബന്ധപ്പെട്ട് സൈനികര്‍ യുദ്ധക്കളത്തിലിറങ്ങുമ്പോള്‍ വോയ്ടെക്കും അവര്‍ക്കൊപ്പം നിന്നു.
Read more: 360 ഡിഗ്രിയില്‍ കാടും കാടലും കാണാം; മരങ്ങള്‍ക്ക് മുകളില്‍ വീണുകിടക്കുന്ന ‘വിമാന ഹോട്ടല്‍’
അങ്ങനെയിരിക്കെ പോളിഷ് സൈന്യം ബ്രിട്ടീഷ് ആര്‍മിയുമായി ചേര്‍ന്നു. പക്ഷെ അവിടെയൊരു പ്രശ്നമുദിച്ചു. ബ്രിട്ടീഷ് ആര്‍മിയില്‍ മൃഗങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അതിന് പരിഹാരമായി പോളിഷ് ആര്‍മി വോയ്ടെക്കിനെ സൈനിക വിഭാഗത്തിലേക്ക് ഔദ്യോഗികമായി ഉള്‍പ്പെടുത്തി. പ്രൈവറ്റ് റാങ്കിലായിരുന്നു അന്ന് വോയ്ടെക്ക്. പൂര്‍ണമായും വോയ്ടെക്ക് സൈനികനാവുകയും ചെയ്തു.
പലപ്പോഴും യുദ്ധക്കളത്തില്‍ അതിശയിപ്പിച്ചു വോയ്ടെക്ക്. പക്ഷെ കുറച്ചുകാലം കഴിഞ്ഞപ്പോഴേയ്ക്കും വോയ്ടെക്ക് അടങ്ങുന്ന യൂണിറ്റ് സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് എഡിന്‍ബര്‍ഗ് മൃഗശാലയിലായിരുന്നു ആ കരടി. സുഹൃത്തുക്കളായ സൈനികര്‍ പലപ്പോഴും കരടിയെ സന്ദര്‍ശിക്കാന്‍ മൃഗശാലയില്‍ എത്താറുണ്ടിയാരുന്നു. മൃഗശാലയില്‍ വെച്ച് തന്റെ 23-ാം വയസ്സില്‍ വോയ്ടെക്ക് ഈ ലോകത്തോട് വിടപറഞ്ഞു.
Story highlights: Wojtek Soldier bear