‘തളരുകില്ലിനി തലമുറ തോറും…’; സ്ത്രീശക്തിയുടെ പ്രതിഫലനമായി ഈ ഗാനം
“പാരാകെ നിറയും സ്നേഹമായ് പടരാം
വിണ്ണിന് പ്രതിധ്വനിയായ്പാരിന്നുയിര് കാത്തീടണം
ചുവടുകളേതും ഇടറാതെ
തളരുകില്ലിനി തലമുറ തോറും
കൊഴിയുകില്ലിനി ഇതളുകളേതും
ചിതറും നോവിനെ ചിരി മഴയാക്കി
എരിയും കനവിനെ നിറകതിരാക്കി….” സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് മനോഹരമായൊരു ഗാനം. മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയ ഈ ഗാനം സ്ത്രീശക്തിയുടെ പ്രതിഫലനം കൂടിയാണ്.
ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും താങ്ങായും തണലായും നിന്ന് മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്തുന്ന സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ ഗാനം ഒരുക്കിയിരിയ്ക്കുന്നത്. വിവിധ മേഖലകളില്‍ അര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പാട്ടിലെ ദൃശ്യാവിഷ്കാരം.
ഗായത്രി ദേവിയുടേതാണ് മനോഹരമായ ഈ മ്യൂസിക് വിഡിയോയുടെ ആശയം. അര്‍ച്ചന ഗോപിനാഥ് സംഗീതം പകര്‍ന്ന് ആലപിച്ചിരിയ്ക്കുന്നു. സ്മിത സലീമാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിയ്ക്കുന്നത്. വിപിന്‍ ജി കുമാര്‍ ക്യാമറ കൈകാര്യം ചെയ്തിരിയ്ക്കുന്നു.
Story highlights: Women’s day special song by Archana Gopinath