പ്രാർത്ഥിക്കാം ഒപ്പം അത്ഭുതക്കാഴ്ചകളും ആസ്വദിക്കാം; അമ്പരപ്പിച്ച് മലഞ്ചെരുവിൽ തൂങ്ങിക്കിടക്കുന്ന അമ്പലം
മനുഷ്യന്റെ പല നിർമിതികളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ അത്ഭുതക്കാഴ്ചകളും കൗതുകവും ഒളിപ്പിച്ച ഒന്നാണ് ചൈനയിലെ ഹെങ്ഷാൻ പർവതത്തിലെ ജിന്ലോംഗ്കോ മലഞ്ചെരുവിൽ ഉള്ള ഹാങ്ങിങ് ടെമ്പിൾ. കാഴ്ചയിൽ അത്ഭുതങ്ങൾ വിരിയിരിക്കുന്ന അമ്പലം പണികഴിപ്പിച്ചത് നോർത്തേൺ വെയ് രാജവംശത്തിന്റെ കാലത്ത് ജീവിച്ചിരുന്ന ലിയാവോ റാൻ എന്ന സന്യാസിയാണ് എന്നാണ് പറയപ്പെടുന്നത്.
ഹാങ്ങിങ് ടെമ്പിൾ എന്നറിയപ്പെടുന്ന ഈ അമ്പലം മലഞ്ചെരുവിൽ തൂങ്ങിക്കിടക്കുന്ന 40 മുറികൾ കൂടിച്ചേർന്നതാണ്. മനോഹരമായ ഈ കെട്ടിട നിർമിതിയ്ക്ക് 1400 വർഷത്തിലേറെ പഴക്കമുണ്ട്. അതേസമയം ഈ കെട്ടിടത്തിന് നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയാണ് ഈ നിർമിതി ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയത്.
മലഞ്ചെരുവിൽ പറ്റിപിടിച്ചുകിടക്കുന്ന കെട്ടിടങ്ങൾ പോലെ തോന്നുന്ന ഇവ ‘വ്യത്യസ്തമായ സംസ്കാരങ്ങൾ പരസ്പരം കണ്ടുമുട്ടുന്ന ഒരിടം’ എന്ന പേരിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ബുദ്ധമതം, കൺഫ്യൂഷ്യനിസം, താവോയിസം എന്നിവയെല്ലാം ഒരുപോലെ ആചരിക്കപ്പെടുന്ന ഒരിടമാണ് ഈ ക്ഷേത്രം.
Read also;കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…
ചൈനയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം എന്ന ബഹുമതിയും ഈ ക്ഷേത്രത്തിനാണ്. ചൈനയിലെ പവിത്രമായ മലനിരകളിൽ ഒന്നാണ് ഇവിടം. ചുവന്ന നിറത്തിലുള്ള ചുവരുകളോടെ നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എല്ലാ വർഷവും എത്തുന്നത്.
Story Highlights: World’s Only Hanging Monastery