ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 1.61 ലക്ഷം പേര്‍ക്ക്

April 13, 2021
new Covid cases

രാജ്യത്ത് കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1,36,89,453 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല എന്നത് ആശങ്കയുയര്‍ത്തുന്നു.

1.22 കോടി പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. അതേസമയം 879 കൊവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,71,058 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടത്.

Read more: കുടുംബത്തെ സംരക്ഷിക്കാന്‍ ബോക്‌സിങ്ങിനിറങ്ങിയ ഒന്‍പത് വയസ്സുകാരന്‍

ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളും നിലവില്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. അതേസമയം രാജ്യത്ത് പത്ത് കോടിയോളം പേര്‍ ഇതിനോടകം തന്നെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

Story highlights: 1,61,736 new Covid cases reported in India