രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍വര്‍ധന; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 89,129 പോസിറ്റീവ് കേസുകള്‍

April 3, 2021
new Covid cases

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,129 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം ഇത് ആദ്യമായാണ് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധവ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Read more: ആചാരം പോലെയാണ് പ്രകൃതി സംരക്ഷണം ഇവര്‍ക്ക്

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 714 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1,64,110 ആയി. 1,23,92,260 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 6,58,909 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

Story highlights: 89129 new Covid cases reported in India