സൈക്കിളിൽ വോട്ട് ചെയ്യാൻ എത്തി വിജയ്- വിഡിയോ

April 6, 2021

കേരളത്തിന് പുറമെ തമിഴ്‌നാടും തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കുകയാണ്. ഒട്ടേറെ തമിഴ് സിനിമാതാരങ്ങൾ വോട്ടവകാശം രേഖപ്പെടുത്താൻ രാവിലെ തന്നെ എത്തി. നടൻ കമലഹാസൻ, രജനികാന്ത്, വിജയ്, അജിത്, സൂര്യ എന്നിവരെല്ലാം വോട്ട് ചെയ്തു. ശ്രദ്ധേയമാകുന്നത്, പോളിംഗ് ബൂത്തിലേക്ക് നടൻ വിജയ് എത്തിയതാണ്. സൈക്കിളിലാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില്‍ ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.

എന്തുകൊണ്ടാണ് വിജയ് ബൂത്തിലേക്ക് എത്താൻ സൈക്കിൾ തെരഞ്ഞെടുത്തതെന്ന പേരിൽ നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഡീസലിന്റെയും പെട്രോളിന്റെയും വില ഉയരുന്നതിൽ പ്രതിഷേധിച്ച് വിജയ് സൈക്കിളിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, വിക്രം പ്രഭു, പ്രഭു, ശിവകാർത്തികേയൻ, ഭാരതിരാജ തുടങ്ങി നിരവധി സെലിബ്രിറ്റികളും വോട്ട് രേഖപ്പെടുത്തി. അടുത്ത അഞ്ചുവർഷത്തേക്ക് ന്യായമായ തീരുമാനം എടുക്കുക എന്ന ആഹ്വാനത്തോടെയാണ് പല താരങ്ങളും വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

Read More: ഹൃദയം തൊട്ട് ‘നീയേ..’;ശ്രദ്ധനേടി ‘അനുഗ്രഹീതൻ ആന്റണി’യിലെ മനോഹര ഗാനം

അതേസമയം, ചൊവ്വാഴ്ച രാവിലെ 7 മണിയോടെ തമിഴ്‌നാട്ടിലെ 88,000 ബൂത്തുകളിൽ പോളിംഗ് ആരംഭിച്ചു. വോട്ടെടുപ്പിലൂടെ തമിഴ്‌നാട് പതിനാറാമത് നിയമസഭയെ തെരഞ്ഞെടുക്കും. തമിഴ്‌നാട്ടിലെ പോളിംഗ് ഒരൊറ്റ ഘട്ടമായാണ് നടക്കുന്നത്.

Story highlights- Actor Vijay cycles to TN polling booth to cast his vote