തമിഴ് നടൻ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
										
										
										
											April 16, 2021										
									
								 
								തമിഴ് നടൻ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നടന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്.
കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. തമിഴ് കോമഡി താരങ്ങളിൽ ശ്രദ്ധേയനായ നടനാണ് വിവേക്. സാമി, ശിവാജി, അന്യൻ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.
Story highlights- actor vivek hospitalized



