‘അങ്ങ് ഹോളിവുഡിൽ എന്നെ കാണും വരെ..’- ചിത്രങ്ങൾ പങ്കുവെച്ച് അഹാന കൃഷ്ണ

മലയാളികളുടെ പ്രിയ നായികയാണ് അഹാന കൃഷ്ണ. സിനിമ തിരഞ്ഞെടുപ്പുകളിൽ വളരെയധികം ശ്രദ്ധ പുലർത്തുന്ന അഹാന ലോക്ക് ഡൗൺ കാലത്താണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്. യുട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലും പതിവായി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ള അഹാന ഇപ്പോഴിതാ, വേറിട്ട ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്. ഹോളിവുഡ് സ്റ്റൈലിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളേക്കാൾ ശ്രദ്ധേയം അഹാനയുടെ വാക്കുകളാണ്.
‘ഹോളിവുഡ് സിനിമകളിൽ എന്നെ കാണുന്നത് വരെ, ഇതുപോലുള്ള ചിത്രങ്ങൾ ഞാൻ പകർത്തിക്കൊണ്ടേ ഇരിക്കും’- അഹാനയുടെ വാക്കുകൾ. നിമിഷ് രവി പകർത്തിയ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, സിനിമാ തിരക്കുകളിലാണ് അഹാനയിപ്പോൾ.
പ്രശോഭ് വിജയന്റെ അടിയിൽ ഷൈൻ ടോം ചാക്കോയുടെ നായികയായി എത്തുന്നത് അഹാനയാണ്. അതോടൊപ്പം, ജോസഫ് മനു ജോസഫിന്റെ നാൻസി റാണിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അഹാനയാണ്. അജു വർഗീസ്, ലാൽ, ദ്രുവൻ, ബേസിൽ ജോസഫ്, വിശാക് നായർ, അർജുൻ അശോകൻ എന്നിവരും ചിത്രത്തിലുണ്ട്.
Read More: പിടിതരാതെ ഫഹദ് ഫാസിൽ; ശ്രദ്ധനേടി ‘ജോജി’ ട്രെയ്‌ലർ
നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story highlights- ahaana krishna’s hollywood style photos