‘അന്നും ഇന്നും’-വർഷങ്ങൾക്ക് മുൻപുള്ള ചിത്രങ്ങൾ പുനഃരാവിഷ്കരിച്ച് അല്ലു അർജുനും കുടുംബവും
കുടുംബ വിശേഷങ്ങൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള താരമാണ് അല്ലു അർജുൻ. ഭാര്യ സ്നേഹയും മക്കളും അതുകൊണ്ടുതന്നെ ആരാധകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ , വർഷങ്ങൾക്ക് മുൻപ് പകർത്തിയ ചില ചിത്രങ്ങൾ പുനരാവിഷ്കരിക്കുകയാണ് അല്ലു അർജുനും കുടുംബവും. ആദ്യ കുഞ്ഞിനായി പ്രതീക്ഷിച്ചിരുന്ന സമയത്ത് പകർത്തിയ ചിത്രവും അതിനു ശേഷം കുഞ്ഞിനൊപ്പം അതേ രീതിയിൽ പകർത്തിയ ചിത്രവുമാണ് വീണ്ടും അല്ലുവും സ്നേഹയും ഒരുക്കിയിരിക്കുന്നത്.
പുതിയ ചിത്രത്തിൽ മകളും ഒപ്പമുണ്ട് എന്നതാണ് പ്രത്യേകത. മനോഹരമായ ഈ കുടുംബ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം,അല്ലു അർജുൻ നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്സ് ഒരുക്കുന്ന ഒരുക്കുന്ന പുഷ്പ എന്ന ചിത്രത്തിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുനൊപ്പം നായികയായി അഭിനയിക്കുന്നത് രശ്മിക മന്ദാനയാണ്. കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ റെഡ് സാൻഡേഴ്സ് ഒരുക്കുന്ന ഈ ചിത്രത്തിൽ ധനഞ്ജയ്, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമാൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.
അഭിനയത്തിന് പുറമെ, സിനിമയുടെ മറ്റുമേഖലകളിലേക്കും ശ്രദ്ധ പതിപ്പിക്കുകയാണ് താരം. മുത്തച്ഛൻ അല്ലു രാമലിംഗയ്യയുടെ സ്മരണയ്ക്കായി ഫിലിം സ്റ്റുഡിയോ അല്ലു അർജുൻ ആരംഭിച്ചിരുന്നു. അതോടൊപ്പം ലോക്ക് ഡൗണിനു ശേഷം സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് അല്ലു കുടുംബം. അതിനു പിന്നാലെയാണ് അല്ലു സ്റ്റുഡിയോയുടെ പ്രവർത്തനങ്ങളിലേക്കും കടന്നിരിക്കുന്നത്.
Story highlights- allu arjun and wife recreates old photos