മനോഹര നൃത്തച്ചുവടുകളുമായി മനം കവർന്ന് അനു സിതാര- വിഡിയോ

മലയാളിത്തനിമയുള്ള മുഖവും നൃത്തഭാവങ്ങളുമായി മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് അനു സിതാര. നൃത്തവേദിയിൽ നിന്നുമാണ് അനു സിതാര സിനിമാലോകത്തേക്ക്എത്തിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം, നൃത്ത വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായൊരു നൃത്ത വിഡിയോ പങ്കുവയ്ക്കുകയാണ് അനു സിതാര.

‘ഉതിരുമെൻ നെടുവീർപ്പിൻ..’ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. സഹതാരങ്ങളും ആരാധകരും അനു സിതാരയ്ക്ക് അഭിനന്ദനവുമായി എത്തി. ക്ലാസിക്കല്‍ ഭാവത്തിലുള്ള നൃത്തവീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്.  കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ അനു സിതാര, ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. ഷൂട്ടിങ്ങിനിടയിലും ലോക്ക് ഡൗൺ സമയത്ത് ആരംഭിച്ച യുട്യൂബ് ചാനലിൽ വിശേഷങ്ങളുമായി എത്താൻ നടി ശ്രമിക്കാറുണ്ട്.

അതേസമയം, നായികയായി എത്തുന്ന  വാതിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഒരു വിഡിയോ പങ്കുവെച്ചിരുന്നു നടി. ഷൂട്ടിങ്ങിനായി തയ്യാറെടുക്കുന്നത് മുതൽ ചിത്രത്തിന്റെ ഓരോ അണിയറപ്രവർത്തകരെയും അനു സിതാര പരിചയപ്പെടുത്തുന്നു. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Read More: നായികയായി പ്രിയ വാര്യര്‍; ഇഷ്‌ക് തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍

അതേസമയം അനു സിതാര പ്രധാന കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Story highlights- anu sithara dance video