സംഗീതാസ്വാദകരുടെ ഹൃദയത്തിലിടം നേടി അനുഗ്രഹീതന്‍ ആന്റണിയിലെ സുന്ദരഗാനം

നേര്‍ത്ത ഒരു മണനൂല് പോലെ ആര്‍ദ്രമായി പെയ്തിറങ്ങുന്ന ചില പാട്ടുകളുണ്ട്. അവ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കുന്നു. ശ്രദ്ധ നേടുകയാണ് അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിലെ ഒരു മനോഹരഗാനം. ഈ നദീ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
അരുണ്‍ മുരളീധരന് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. ആന്‍ ആമീ, അദീഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അതേസമയം സണ്ണി വെയ്ന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്‍ണി.
മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ചിത്രം നേടുന്നതും. ചിത്രത്തിലേതായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഗൗരി ജി കിഷന് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തിയത്. പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജിഷ്ണു എസ് രമേഷ്, അശ്വിന് പ്രകാശ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അപ്പു ഭട്ടതിരി ചിത്രസംയോജനം നിര്‍വഹിക്കുന്നു. ലക്ഷ്യ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ എം ഷിജിത്താണ് നിര്‍മാണം.
Story highlights: Anugraheethan Antony Ee Nadhi Song Lyrical Video