ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ലാല്‍; ഒപ്പം വീട്ടിലെ ചില ‘പച്ചക്കറി വിശേഷങ്ങളും’

April 25, 2021
Mohanlal's Organic Farm Video

സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ ചലച്ചിത്രതാരങ്ങള്‍ പങ്കുവയ്ക്കുന്ന വീട്ടു വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്ര താരം മോഹന്‍ലാലിന്റെ വീട്ടുവളപ്പിലെ കൃഷി വിശേഷങ്ങളും ശ്രദ്ധ ആകര്‍ഷിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് കൊച്ചി എളമക്കരയിലുള്ള വീട്ടിലെ പച്ചക്കറി വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ ഈ കൃഷിയിടത്തില്‍ നിന്നുമാണ് വിളയിച്ചെടുക്കുന്നത് എന്നും മോഹന്‍ലാല്‍ പറയുന്നു. പാവയ്ക്ക, വഴുതന, മുളക്, തക്കാളി, പയര്‍ തുടങ്ങിയ പച്ചക്കറികളാല്‍ സമൃദ്ധമാണ് മോഹന്‍ലാലിന്റെ കൃഷിയിടം. കൊവിഡ് പ്രതിസന്ധിമൂലം വീട്ടിലിരിക്കുമ്പോള്‍ എല്ലാവരും ജൈവകൃഷി രീതിയിലേക്ക് തിരിയണമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Read more: ‘ജോജിയിലെ ഫഹദ് ഫാസില്‍ ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു’ അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍

അതേസമയം ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2019-ലാണ് ബറോസ് എന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നതും.

Story highlights: Mohanlal’s Organic Farm Video