വിലമതിക്കാനാകാത്ത നിമിഷങ്ങൾ; പോയവർഷത്തെ നല്ല ഓർമ്മകൾ പങ്കുവെച്ച് അനുഷ്ക ശർമ്മ- വിഡിയോ

മകൾ പിറന്നതിനെ തുടർന്ന് സിനിമാലോകത്ത് നിന്നും താത്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് നടി അനുഷ്ക ശർമ്മ. എങ്കിലും നിർമ്മാണ രംഗത്തും സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ, കഴിഞ്ഞ വർഷത്തെ പ്രതിസന്ധികൾക്കിടയിലും ചിലവിടാൻ കഴിഞ്ഞ മനോഹരമായ ഓർമ്മകളും നിമിഷങ്ങളും വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് നടി.

ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിക്കൊപ്പം ഗ്രാമപ്രദേശങ്ങളിലാണ് അനുഷ്ക ലോക്ക് ഡൗൺ കാലം ചിലവഴിച്ചത്. തെരുവുനായകൾക്ക് ഭക്ഷണം നൽകിയും ഉൾഗ്രാമങ്ങളിലെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയും ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം ചിലവഴിച്ചതായി വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് അനുഷ്ക.

Read More: കേരളത്തിൽ പതിനായിരം കടന്ന് കൊവിഡ് വ്യാപനം; 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

അനുഷ്കയും വിരാടും മൃഗസ്‌നേഹികളാണ്. മൃഗങ്ങളുടെ അവകാശത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും പലപ്പോഴും ഇരുവരും ശബ്ദമുയർത്താറുണ്ട്. കുറച്ചുകാലം മുൻപ് വിരാട് കോലി മുംബൈയിൽ രണ്ട് മൃഗ സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. അതേസമയം, വിരാടിന്റെ മൃഗസംരക്ഷണ പരിപാടികളിൽ അനുഷ്‌കയും പങ്കാളിയാണ്.

Story highlights- anushka sarma sharing 2020 moments