‘ഒരു ഷൂട്ടിംഗ് ദിനം’- വാതിൽ ലൊക്കേഷനിൽ നിന്നും വ്ലോഗുമായി അനു സിതാര

April 4, 2021

മലയാളികളുടെ പ്രിയ നായികയാണ് അനു സിതാര. കുറഞ്ഞ സമയംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ അനു സിതാര, ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. ഷൂട്ടിങ്ങിനിടയിലും ലോക്ക് ഡൗൺ സമയത്ത് ആരംഭിച്ച യുട്യൂബ് ചാനലിൽ വിശേഷങ്ങളുമായി എത്താൻ നടി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, വാതിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

ഷൂട്ടിങ്ങിനായി തയ്യാറെടുക്കുന്നത് മുതൽ ചിത്രത്തിന്റെ ഓരോ അണിയറപ്രവർത്തകരെയും അനു സിതാര പരിചയപ്പെടുത്തുന്നു. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

രചന നാരായണൻകുട്ടി, സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായർ, സ്മിനു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മാധവനാണ് നിർവഹിക്കുന്നത്.

Read More: മഞ്ജു വാര്യരുടെ മനസ് കവർന്ന കുഞ്ഞു സുന്ദരി ദേ, ഇതാണ്

ബി കെ ഹരിനാരായണൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സെജോ ജോണ് സംഗീതം പകരുന്നു. ജോൺകുടിയാണ് എഡിറ്റർ. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്,റിയാസ് അടക്കണ്ടി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യക്കല-യെല്ലോ ടൂത്ത്സ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്.

Story highlights- anusithara shooting location video