അപർണ ബാലമുരളി നായികയാകുന്ന ‘ഉല’- ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജ്

അപർണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. പ്രവീൺ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രം സിക്സ്റ്റീൻ ഫ്രെയിംസിന്റെ ബാനറിൽ ജിഷ്ണു ലക്ഷ്മൺ ആണ് നിർമിക്കുന്നത്.

തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മെയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സംവിധായകനായ പ്രവീൺ പ്രഭാറാമിനൊപ്പം സുജിൻ സുജാതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ജവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’.

Read More: ഇരു കൈകളിൽ ഭദ്രം ഈ പാലം; സഞ്ചാരികൾ തേടിയെത്തുന്ന അത്ഭുത പാലം

അതേസമയം, സൂര്യ നായകനായ ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലൂടെ തമിഴകത്തേക്ക് ചേക്കേറിയിരിക്കുകയാണ് അപർണ ബാലമുരളി. സുധാ കൊങ്ങര സംവിധാനം ചെയ്ത ചിത്രമാണ് ‘സൂരറൈ പോട്ര്’. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയിൽ ബൊമ്മി എന്ന കഥാപാത്രമായാണ് അപർണ ബാലമുരളി എത്തിയത്. മധുരൈ തമിഴിലുള്ള സംഭാഷണങ്ങളും വിസ്മയിപ്പിച്ച അഭിനയ മുഹൂർത്തങ്ങളുമായി അപർണ തമിഴകത്ത് വളരെയധികം ശ്രദ്ധനേടിയിരുന്നു.

Story highlights- aparna balamurali’s next movie ula