‘ദളപതി 65’ൽ പൂജ ഹെഗ്ഡെയ്ക്ക് ഒപ്പം നായികയായി മലയാളത്തിൽ നിന്നും അപർണ ദാസ്

April 1, 2021

വിജയ് നായകനാകുന്ന അറുപത്തിയഞ്ചാമത്തെ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസമാണ് നടന്നത്. പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളെല്ലാം ശ്രദ്ധനേടുകയാണ്. അതേസമയം, നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡെയാണ്. പൂജയ്ക്കൊപ്പം ലീഡ് റോളിൽ മറ്റൊരു നായിക കൂടിയുണ്ടെന്ന് റീപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, പൂജയ്ക്കൊപ്പം നായികയായി എത്താനുള്ള നറുക്ക് വീണിരിക്കുന്നത് മലയാളത്തിലെ ഒരു നായികയ്ക്കാണ്.

അപർണ ദാസാണ് ചിത്രത്തിൽ വേഷമിടുന്നത്. ഞാൻ പ്രകാശൻ, മനോഹരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് അപർണ ദാസ്. പൂജ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അപർണ ‘ദളപതി 65’ൽ ഭാഗമാകുന്ന വിശേഷം പങ്കുവെച്ചത്. മേയിലാണ് അപർണയുടെ രംഗങ്ങൾ ചിത്രീകരിക്കുക.

 എന്നാൽ വിജയ് എപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. നടി പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ രണ്ടു ദിവസത്തെ ഷൂട്ടിംഗ് പൂജ നടന്ന സ്റ്റുഡിയോയിലുണ്ടാകുമെന്നാണ് സൂചന. അതിനു ശേഷം മേയിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്യും. യുറോപ്പിലാണ് പിന്നീടുള്ള രംഗങ്ങൾ ചിത്രീകരിക്കാനുള്ളത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്.

Read More: ‘കിളിയേ കിളിയേ..’; കശ്മീർ കുളിരിൽ പാട്ടുമായി സനുഷ- വീഡിയോ

അതേസമയം, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് അപർണ. സണ്ണി വെയ്നിന്റെ നായികയായാണ് അപർണ ദാസ് എത്തുന്നത്. ഡിസംബർ 2ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ ബൈക്ക് ഓടിക്കുന്ന കഥാപാത്രമാണ് അപർണയുടേത്. അതിനായുള്ള തയ്യാറെടുപ്പിലാണ് നടി. പ്രദീപ് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലും അപർണ വേഷമിടുന്നുണ്ട്.

Story highlights- Aparna Das joins the team of Vijay’s Thalapathy 65