19 വർഷങ്ങൾക്ക് ശേഷം ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ‘നന്ദന’ത്തിലെ ഗുരുവായൂരപ്പൻ- വിഡിയോ

April 23, 2021

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ നന്ദനവും തീർച്ചയായും ഉണ്ടാകും. കാരണം, ബാലാമണിയും ഗുരുവായൂർ ക്ഷേത്രവും മനോഹരമായ ഗാനങ്ങളും തമാശകളും എല്ലാം കൊണ്ട് മനോഹരമായൊരു അനുഭൂതിയാണ് മലയാളികൾക്ക് നന്ദനം സമ്മാനിച്ചത്. ചിത്രത്തിലെ ‘കാർമുകിൽ വർണന്റെ കണ്ണിൽ..’ എന്ന ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയാത്തവർ ചുരുക്കമാണ്. അതുപോലെ ‘മനസിൽ മിഥുന മഴ..’ എന്ന ഗാനത്തിന് ചുവടുവയ്ക്കാത്തവരും കുറവാണ്.

2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നവ്യയുടെ എക്കാലത്തെയും ഹിറ്റ് കഥാപത്രവും നന്ദനത്തിലെ ബാലാമണി തന്നെ. ആ സിനിമയിൽ കണ്ണനയി എത്തിയ അരവിന്ദും മലയാളികൾക്ക് മറക്കാനാകാത്ത മുഖമാണ്. നവ്യയും അരവിന്ദും ചേർന്ന് നൃത്തം ചെയ്ത മനസിൽ മിഥുന മഴ എന്ന ഗാനം അന്നും ഇന്നും ഹിറ്റാണ്. 19 വർഷങ്ങൾക്ക് ശേഷം അതെ ഗാനത്തിന് അതിലും മനോഹരമായി ചുവടുവയ്ക്കുകയാണ് നടനും നർത്തകനുമായ അരവിന്ദ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Read More: ‘മലര്‍ക്കൊടി പോലെ…’ മനോഹരമായ പാട്ടുകള്‍; പിറന്നാള്‍ നിറവില്‍ നാദവിസ്മയം എസ് ജാനകിയമ്മ

ഗുരുവായൂരപ്പനായി എത്തിയ അരവിന്ദിനെ മലയാളികൾ ഏറ്റെടുത്തെങ്കിലും പിന്നീട് മറ്റ് ഭാഷ ചിത്രങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച താരം മലയാളത്തിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരുന്നില്ല. നന്ദനത്തിലായിരുന്നു നർത്തകനിൽ നിന്നും നടനിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റം.

Story highlights- aravind akash dancing video