രാത്രിയിൽ എടിഎം സെക്യൂരിറ്റിയായി ജോലി നോക്കുന്നതിനൊപ്പം പഠനവും- പ്രചോദനമാണ് ഈ യുവാവ്

പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിന് തടസ്സമാകാൻ സാഹചര്യങ്ങൾക്ക് പോലും സാധിക്കില്ല. പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നം സ്വന്തമാക്കാൻ പരിശ്രമിക്കുന്ന ഒട്ടേറെ പേർ സമൂഹത്തിലുണ്ട്. ജീവിതവിജയത്തിനായി എത്രതന്നെ കഷ്ടപ്പെടാനും ഇവർ മടിക്കാറില്ല. അങ്ങനെ പഠിക്കാനായി സാമ്യം കണ്ടെത്തുന്ന ഒരു യുവാവ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

എടിഎം സെക്യൂരിറ്റിയായ യുവാവ് രാത്രിയിൽ കാവൽ നിൽക്കുന്നതിനൊപ്പം എടിഎം മെഷീന്റെ മുന്നിലിരുന്ന് പഠിക്കുകയുമാണ്. സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടുകയാണ് ഇദ്ദേഹത്തിന്റെ ചിത്രം. ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ ആണ് ട്വിറ്ററിൽ ഈ ചിത്രം പങ്കുവെച്ചത്.

Read More: ‘ചിന്ന മച്ചാ.. എന്ന പുള്ളേ..’; കുഞ്ഞു തമിഴ് ഗായികയ്‌ക്കൊപ്പം ശ്രീഹരിയുടെ ഇഞ്ചോടിഞ്ച് പോരാട്ടം- വിഡിയോ

തീ എവിടെയുമുണ്ടാകും, പക്ഷെ അത് കത്തണം എന്ന ക്യാപ്ഷനൊപ്പമാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. ആരാണ് ഈ യുവാവ് എന്നത് വ്യക്തമല്ല. എന്തായാലും ചിത്രം സമൂഹമാധ്യമങ്ങളിൽ ഹിറ്റാവുകയാണ്.

Story highlights-ATM security studies near machine photo goes viral