‘എൻജോയ് എൻജാമി’പാടി കുഞ്ഞു മിടുക്കി; ഒപ്പം ഒരു പൊട്ടിച്ചിരിയും- ക്യൂട്ട് വിഡിയോ

April 27, 2021

തമിഴ് പിന്നണി ഗായകരായ ധീയും അറിവും ചേർന്ന് ആലപിച്ച ‘എൻ‌ജോയ് എൻ‌ജാമി’ ഗാനം സൈബറിടങ്ങളിൽ ഹിറ്റാണ്. ഒട്ടേറെപ്പേരാണ് ഈ ഗാനത്തിന് ഡാൻസ് കവർ ചലഞ്ചുമായി എത്തിയത്. എന്നാൽ, ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായി ഒരു കുരുന്ന് വളരെ മനോഹരമായി ‘എൻജോയ് എൻജാമി’ ആലപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

രണ്ടു വയസ് തോന്നിക്കുന്ന പെൺകുട്ടിയാണ് എൻജോയ് എൻജാമി പാടുന്നത്. ഇടക്ക് പാടാൻ പ്രയാസമുള്ള വരികളൊക്കെ വളരെ രസകരമായാണ് കുട്ടി അവതരിപ്പിക്കുന്നത്. വളരെ ക്യൂട്ടായ വിഡിയോ നിരവധിപ്പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്.

അതേസമയം,  ഒരുതവണ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഈണവും അർത്ഥപൂർണ്ണമായ വരികളുമായി ‘എൻ‌ജോയ് എൻ‌ജാമി’ ഹിറ്റാകുമ്പോൾ മലയാളത്തിൽ നിന്നും പാട്ടിന് ആരാധകർ ഏറുകയാണ്. ഭൂമിയെക്കുറിച്ച് ഒരു സാമൂഹിക-രാഷ്ട്രീയ സന്ദേശം പങ്കുവയ്ക്കുകയാണ് ‘എൻ‌ജോയ് എൻ‌ജാമി’.

Read More: ‘ഞാനും അപ്പയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു’- മകനെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി മേഘ്‌ന രാജ്

ഈ പാട്ടിലൂടെ ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് എങ്ങനെ ആ സന്ദേശം കൈമാറുന്നു എന്ന് പങ്കുവയ്ക്കുകയാണ്. എ ആർ റഹ്മാന്റെ മാജ ലേബൽ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്.

Story highlights- baby girl singing enjoy enjaami