‘ഞാനും അപ്പയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു’- മകനെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി മേഘ്‌ന രാജ്

April 26, 2021

മലയാളികളുടെ മനസിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് മേഘ്‌ന രാജ്. അഭിനേതാവായ ചിരഞ്ജീവിയെ വിവാഹം കഴിച്ച് വെള്ളിത്തിരയിൽ നിന്നും മാറിനിൽകുകയായിരുന്നു മേഘ്‌ന. പിന്നീട്, ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരണമടഞ്ഞതോടെയാണ് മേഘ്‌ന രാജ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും മകൻ ജൂനിയർ ചിരുവും ഇപ്പോൾ സിനിമാലോകത്തെ പ്രിയ താരമാണ്. ഇപ്പോഴിതാ,മകനൊപ്പമുള്ള മനോഹര നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് മേഘ്‌ന.

ഇതിനോടകം ആറു മാസം കഴിഞ്ഞെന്നും അപ്പയും അമ്മയും നിന്നെ ഒരുപാട് സ്നേഹിക്കുന്നുവെന്നും മേഘ്‌ന മകന്റെ ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു. മേഘ്‌നയുടെ ഭർത്താവും ചലച്ചിത്രതാരവുമായ ചിരഞ്ജീവി സർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്.

ജനനത്തിന് മുൻപ് തന്നെ ജൂനിയർ ചിരു ചർച്ചയായിരുന്നു. മേഘ്‌നയുടെ ബേബി ഷവർ ആഘോഷമാക്കുന്ന കുടുംബത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്. 39 വയസായിരുന്നു.

Read More: ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ലാല്‍; ഒപ്പം വീട്ടിലെ ചില ‘പച്ചക്കറി വിശേഷങ്ങളും’

നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ് സർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ്സർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു.

Story highlights- mekhna raja about son