കൊവാക്‌സിന്റെ വില കുറച്ചു

April 29, 2021
Bharat Biotech reduces Covaxin's price

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ വില ഭാരത് ബയോടെക് കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിലയാണ് കുറച്ചത്. 600 നിന്ന് 400 രൂപയാക്കി. അതേസമയം സ്വകാര്യ ആശുപത്രികളിലേക്ക് നല്‍കുന്ന വിലയില്‍ മാറ്റമില്ല.

അതേസമയം കഴിഞ്ഞ ദിവസം കൊവിഷീല്‍ഡ് വാക്‌സിന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവാക്‌സിനും വില കുറച്ചത്. ഡോസിന് 400 രൂപയില്‍ നിന്നും 300 രൂപയാക്കിയാണ് കൊവിഷീല്‍ഡിന്റെ വില കുറച്ചത്.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരീക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് വില നിര്‍ണയത്തോടുള്ള സമീപനം സുതാര്യമാക്കിയത്. പൊതുജനാരോഗ്യ സംരക്ഷണത്തിനെതിരായ കനത്ത വെല്ലുവിളികള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ് വില കുറച്ചതെന്നും ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വ്യക്തമാക്കി.

Story highlights: Bharat Biotech reduces Covaxin’s price