കളിയും ചിരിയുമായി ‘ചക്കപ്പഴം’ കുടുംബത്തിന്റെ ഒത്തുചേരൽ- ചിത്രങ്ങളുമായി സബീറ്റ ജോർജ്

ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയ ഒന്നാണ് ചക്കപ്പഴം. മനോഹരമായ കുടുംബ നിമിഷങ്ങൾ നർമം ചാലിച്ച് അവതരിപ്പിക്കുന്ന സിറ്റ്കോം ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളിൽ ഒന്നാണ്. പൈങ്കിളിയും, ഉത്തമനും, ആശയും, കണ്ണനുമെല്ലാം പ്രേക്ഷകരുടെ ഇഷ്ട കഥാപത്രങ്ങളുമാണ്. എപ്പിസോഡിൽ മാത്രം ഒതുങ്ങുന്നതല്ല കഥാപാത്രങ്ങളായി എത്തുന്ന അഭിനേതാക്കളുടെ ആത്മബന്ധവും. ഇപ്പോഴിതാ, ചക്കപ്പഴം കുടുംബത്തിന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ലളിതമ്മയായി എത്തുന്ന സബീറ്റ ജോർജ്.

സമൂഹമാധ്യമങ്ങളിൽ സജീവമായ സബീറ്റ ജോർജ് പതിവായി സീരിയൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. വിഷുവിനോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് സബീറ്റ പങ്കുവെച്ചിരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും ചെറുതെങ്കിലും അധികം ആരാധകർ ഉള്ളത് കണ്ണൻ എന്ന കഥാപത്രമായി എത്തുന്ന റെയ്ഹുവിനാണ്. കയ്യൊടിഞ്ഞ് പ്ലാസ്റ്ററൊക്കെയിട്ടാണ് ചിത്രങ്ങളിൽ കണ്ണന്റെ നിൽപ്പ്.

Read More: അച്ചായൻ സ്‌റ്റൈലിൽ പൃഥ്വിരാജിന്റെ എൻട്രി- വിഡിയോ പങ്കുവെച്ച് സുപ്രിയ

അശ്വതി ശ്രീകാന്ത്, ശ്രീകുമാർ തുടങ്ങി പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളെ പോലെതന്നെ കുഞ്ഞുണ്ണി, ലളിതമ്മ, പൈങ്കിളി, കണ്ണൻ, സുമേഷ് എന്നീ കഥാപാത്രങ്ങളും ഇഷ്ടം നേടിക്കഴിഞ്ഞു. ആശ എന്നാണ് അശ്വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആശയുടെ ഭര്‍ത്താവ് ഉത്തമന്‍ എന്ന കഥാപാത്രത്തെ എസ് പി ശ്രീകുമാറും അവതരിപ്പിക്കുന്നു. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

Story highlights- chakkapazham sitcom family