സംസ്ഥാനത്ത് പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; ആവശ്യമെങ്കില്‍ നിരോധനാജ്ഞ
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ഇടങ്ങളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അനുമതി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു.
പൊതുപരിപാടികളില്‍ 200 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി. എന്നാല്‍ അടച്ചിട്ട മുറികളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ 100 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കണമെങ്കില്‍ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നുള്ള സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതുണ്ട്. അതുപോലെ പൊതുപരിപാടികളില്‍ പായ്ക്കറ്റ് ഭക്ഷണം നല്‍കാനാണ് നിലവില്‍ അനുമതിയുള്ളത്. വിവാഹം, കലാ- കായിക മേളകള്‍, ആഘോഷപരിപാടികള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്.
Read more: കുടുംബത്തെ സംരക്ഷിക്കാന്‍ ബോക്‌സിങ്ങിനിറങ്ങിയ ഒന്‍പത് വയസ്സുകാരന്‍
അതേസമയം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് മണി വരെയാക്കിയിട്ടുണ്ട്. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഹോട്ടലുകളില്‍ അന്‍പത് ശതമാനം ആളുകള്‍ക്കാണ് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുള്ളത്. സിനിമാ തിയേറ്ററുകളിലും അന്‍പത് ശതമാനം ആളുകള്‍ക്കാണ് പ്രവേശനത്തിനുള്ള അനുമതി.
ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകളും മറ്റ് മേളകളും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രണ്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു.
Story highlights: Covid new regulations and restrictions in Kerala