ധനുഷ്- രജിഷ വിജയൻ ചിത്രം ‘കർണൻ’ തെലുങ്കിലേക്ക്
അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവുമധികം കൈയടി നേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്ത കർണൻ. ധനുഷ് നായകനായ ചിത്രത്തിൽ രജിഷ വിജയനായിരുന്നു നായിക. ഇപ്പോഴിതാ, ചിത്രം തെലുങ്ക് റീമേക്കിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ജനപ്രിയ തെലുങ്ക് നിർമ്മാതാവ് ബെല്ലംകൊണ്ട സുരേഷ് ‘കർണന്റെ’ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയെന്നാണ് സൂചന.
ബെല്ലംകൊണ്ട സായ് ശ്രീനിവാസാണ് ചിത്രത്തിൽ ധനുഷിന്റെ വേഷത്തിൽ എത്തുന്നത്. റീമേക്കുമായി ബന്ധപ്പെട്ട് പ്രഖ്യാപനം ഉടൻ ഉണ്ടാകും. തന്റെ ഗ്രാമത്തിനായി പോരാടുന്ന ഒരു സാമൂഹിക പോരാളിയുടെ വേഷത്തിലാണ് ധനുഷ് ‘കർണനി’ൽ അഭിനയിച്ചത്. തമിഴ്‌നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവം സംവിധായകൻ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read More: 15 വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ബൈക്ക് റൈഡ് നടത്തി മംമ്ത- വിഡിയോ
ചിത്രത്തിൽ ഒന്നിലധികം മലയാളി സാന്നിധ്യമുണ്ട്. നായികയായി എത്തുന്നത് രജീഷ വിജയനാണ്. നടൻ ലാലും പ്രധാന വേഷത്തിൽ എത്തുന്നു. നടി രജീഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത് കർണനിലൂടെയാണ്. ചിത്രത്തിൽ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. തേനി ഈശ്വരനാണ് ഛായാഗ്രഹണം. അതേസമയം, ജഗമേ തന്തിരം, ആനന്ദ് എൽ റായിയുടെ ബോളിവുഡ് ചിത്രം അത്രാംഗി രേ, എന്നീ ചിത്രങ്ങളാണ് അണിയറയിൽ ധനുഷ് നായകനായി റിലീസിന് ഒരുങ്ങുന്നത്. രാം കുമാർ, സെൽവരഘവൻ, കാർത്തിക് നരേൻ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ധനുഷ് ഒപ്പുവെച്ചിട്ടുണ്ട്.
Story highlights- Dhanush’s recent blockbuster ‘Karnan’ to be remade in Telugu