സുരക്ഷ ഇരട്ടിയാക്കാൻ വേണം, ഡബിൾ മാസ്കിംഗ്- ധരിക്കേണ്ട വിധം
കൊറോണ വൈറസ് പ്രതിസന്ധിയുടെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വിദഗ്ധർ രണ്ട് മാസ്കുകൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മാത്രമല്ല, പൊതുസ്ഥലങ്ങളിൽ ഡബിൾ മാസ്കിംഗ് ആണ് നല്ലത് എന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു. എന്താണ് ഈ “ഡബിൾ മാസ്കിംഗ്” ?.
വിദഗ്ധരുടെ അഭിപ്രായത്തിൽ, മാരകമായ കൊവിഡ് രോഗത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ ഇത് സഹായിക്കും. തുണി, സർജിക്കൽ മാസ്ക് എന്നിവ ഉപയോഗിച്ചുള്ള ഇരട്ട മാസ്കിംഗിന് വായു ചോർച്ച തടയാൻ കഴിയുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനങ്ങളും കണ്ടെത്തിയിരുന്നു.
ആളുകൾ വീടുകൾക്കുള്ളിൽ പോലും മാസ്ക് ധരിക്കാൻ തുടങ്ങേണ്ട സമയത്ത് ഡബിൾ മാസ്കിംഗിന് പ്രാധാന്യം ഏറുകയാണ്. പഠനങ്ങൾ അനുസരിച്ച് ഡബിൾ മാസ്കിംഗ് കൊവിഡ് വൈറസ് ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത 95 ശതമാനം കുറയ്ക്കുന്നു. വായു ചോർച്ച തടയുന്നതിനും മുഖത്തിന്റെ രൂപരേഖ നന്നായി യോജിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഒരു സർജിക്കൽ മാസ്കും തുണി മാസ്കും ഒരുമിച്ച് ഉപയോഗിക്കുന്ന രീതിയാണ് ഡബിൾ മാസ്കിംഗ്. സർജിക്കൽ മാസ്ക് വശങ്ങളിൽ കെട്ടുകൾ ഇട്ടതിനു ശേഷം ധരിക്കുക. അതിനു പുറമെ തുണി മാസ്കും വയ്ക്കുക. ഇതാണ് ഡബിൾ മാസ്കിംഗ് രീതി.
Read More: കൊവാക്സിന്റെ വില കുറച്ചു
സർജിക്കൽ മാസ്ക് ധരിക്കുമ്പോൾ മൂക്കിന്റെ ഭാഗം പൂർണമായും ഫിറ്റ് ആണെന്ന് ഉറപ്പുവരുത്തുക. വശങ്ങളിൽ കെട്ടിട്ടാലും വായു കടക്കുന്ന രീതിയിൽ വിടവുണ്ടാകും. ആ പോരായ്മ പരിഹരിക്കാനാണ് അതിനു പുറമെ തുണി മാസ്ക് എന്ന രീതി. ഒരിക്കലും തുണി മാസ്ക് ഉള്ളിലും സർജിക്കൽ മാസ്ക് പുറത്തുമായി ധരിക്കരുത്.
story highlights- double masking