‘ദൃശ്യം 2’ സ്വന്തമാക്കാൻ ആമസോൺ നൽകിയ തുക പങ്കുവെച്ച് ഗ്ലോബൽ ഒടിടി

April 23, 2021

മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിച്ച സിനിമയാണ് ദൃശ്യം. സിനിമയുടെ രണ്ടാം ഭാഗം എത്തിയപ്പോഴും പതിവ് തെറ്റിയില്ല. കൊവിഡ് പ്രതിസന്ധി കാരണം തിയേറ്റർ റിലീസ് നടന്നില്ലെങ്കിലും ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ദേശീയ ശ്രദ്ധനേടി. ഇപ്പോഴിതാ, ആമസോൺ ദൃശ്യം 2 സ്വന്തമാക്കിയ തുകയെക്കുറിച്ച് ചർച്ചകൾ സജീവമാകുകയാണ്.

ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും പങ്കുവയ്ക്കുകയും സര്‍വേകള്‍ നടത്തുകയും ചെയ്യുന്ന ലെറ്റ്സ് ഒടിടി ഗ്ലോബൽ എന്ന ട്വിറ്റര് പേജാണ് തുകയെക്കുറിച്ച് പുറത്തുവിട്ടിരിക്കുന്നത്. 30 കൊടിക്കാന് ചിത്രം ആമസോൺ പ്രൈം സ്വന്തമാക്കിയതെന്നും സിനിമയ്ക്ക് ലഭിച്ച പോസറ്റീവ് റിപ്പോർട്ടുകളിൽ ആമസോൺ സന്തുഷ്ടരാണ് എന്നും പേജ് വ്യക്തമാക്കുന്നു. എന്നാൽ, ചിത്രവുമായി ബന്ധപ്പെട്ടവരൊന്നും തുകയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More: ‘കൃപയും സ്നേഹവും അനുകമ്പയും നിറഞ്ഞ സ്ത്രീ’- ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കെ എസ് ചിത്ര

ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം.

Story highlights- drishyam 2 budget amazon prime