തമിഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ദുല്‍ഖര്‍ സല്മാന്

അഭിനയത്തിന് പുറമെ പാട്ടിലും പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. തമിഴ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ഹേ സിനാമിക എന്ന പുതിയ തമിഴ് ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ സല്മാന് പാടിയിരിക്കുന്നത്. പാട്ടുവിശേഷങ്ങള്‍ താരംതന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുമുണ്ട്.
‘ഹേ സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴ് ഗാനം പാടി’ എന്ന അടിക്കുറിപ്പോടെ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രങ്ങള്‍ ദുല്‍ഖര്‍ സല്മാന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നു.
ബ്രിന്ദ ഗോപാലാണ് ഹേ സിനാമിക എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രശസ്ത കൊറിയോഗ്രാഫറായ ബ്രിന്ദ ഗോപാലിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
Story highlights: Dulquer Salman debuts in Tamil film playback singing