‘എന്റെ അനിയന്‍ പാവമാണ് പനച്ചേല്‍ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ബിന്‍സി’: ജോജിയെക്കുറിച്ച് രസികന്‍ കുറിപ്പുമായി ബാബുരാജ്

Baburaj about Joji movie

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് ജോജി. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധാനം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതും. അതിഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ചവയ്ക്കുന്നത്.

ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ജോജി എന്ന കഥാപാത്രത്തിന് വില്ലന്‍ സ്വഭാവമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിന്‍സിയാണ് (ഉണ്ണിമായ അവതരിപ്പിച്ച കഥാപാത്രം) പനച്ചേല്‍ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം എന്ന് ബാബുരാജ്. ജോജി എന്ന ചിത്രത്തെക്കുറിച്ച് രസകരമായ കുറിപ്പാണ് ബാബുരാജ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ ചേട്ടനായ ജോമോന്‍ എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിച്ചത്.

Read more: അതിമനോഹര ആലാപനവുമായി മകളുടെ സർപ്രൈസ് എൻട്രി; സന്തോഷ കണ്ണീരോടെ ദീപക് ദേവ്- ഹൃദ്യമായ വിഡിയോ

കുറിപ്പ് ഇങ്ങനെ

ബിന്‍സി… പനച്ചേല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്‌സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍, വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി strict ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ്. ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യ ഗ്രേസി വീട് വിട്ടു പോയി,, എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്.. ഇപ്പൊ അവസാനം എന്തായി…. സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി. എന്റെ അനിയന്‍ പാവമാണ്, മകന്‍ പോപ്പിയുടെ കാര്യത്തിലും പേടിയില്ലാതില്ല….

Story highlights: Baburaj about Joji movie