നടി ദുർഗ കൃഷ്ണ വിവാഹിതയായി- വീഡിയോ
നടി ദുർഗ കൃഷ്ണ വിവാഹിതയായി. യുവനിർമാതാവ് അർജുൻ രവീന്ദ്രനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദുർഗയും അർജുനും വിവാഹിതരായത്.
‘വിമാനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് ദുർഗ കൃഷ്ണ. നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ ദുർഗ ചുരുക്കം ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടതെങ്കിലും ശ്രദ്ധേയ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവുമൊടുവിൽ വേഷമിട്ടത്. കൊവിഡ് പ്രതിസന്ധികൾ കാരണം ഇപ്പോൾ റാമിന്റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്.
Read More: നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ അന്തരിച്ചു
‘വിമാന’ത്തിന് പുറമെ ജയസൂര്യയുടെ ‘പ്രേതം 2’, ‘കുട്ടിമാമ’, ‘ലവ് ആക്ഷന്‍ ഡ്രാമ’ തുടങ്ങിയ സിനിമകളിലും ദുര്‍ഗ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമേ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇനി ദുർഗയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ് വൃത്തം, കിംഗ് ഫിഷ്, റാം, കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്നിവ.
Story highlights- durga krishna wedding video