ആസിഫ് അലി നായകനായി പുതിയ ചിത്രം; ‘എല്ലാം ശരിയാകും’ ജൂണ്‍ നാല് മുതല്‍

April 5, 2021
Ellam Sariyakum release date announced

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് എല്ലാം ശരിയാകും. ജൂണ്‍ നാല് മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ‘ രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങള്‍ DIYF കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു.. ‘എല്ലാം ശരിയാകും’ എന്നു കുറിച്ചുകൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റും റിലീസ് തീയതി ആസിഫ് അലി പങ്കുവെച്ചത്.

മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാരിസ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: അസ്ഥികൂടം കൊണ്ടൊരുക്കിയ ഗിത്താര്‍; ഇത് ഒരു സംഗീതപ്രേമിക്കുള്ള വേറിട്ട ആദരം

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘എല്ലാം ശരിയാകും’ എന്ന സിനിമയ്ക്ക്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.

Story highlights: Ellam Sariyakum release date announced