അസ്ഥികൂടം കൊണ്ടൊരുക്കിയ ഗിത്താര്‍; ഇത് ഒരു സംഗീതപ്രേമിക്കുള്ള വേറിട്ട ആദരം

April 1, 2021
Man built electric guitar from his uncles skeleton

സംഗീതം, സുന്ദരമാണ്… കാലത്തിന്റെ കുത്തൊഴുക്കുകളില്‍ ഒഴുകിയകലാത്ത നിത്യസൗന്ദര്യമുണ്ട് സംഗീതത്തിന്. സംഗീതത്തോടുള്ള പ്രണയവുമായി ബന്ധപ്പെട്ട പല വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. പതിവ് സംഗീത വിശേഷങ്ങളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാവുകയാണ് ഒരു സംഗീത പ്രേമിയോടുള്ള ആദര സൂചകമായി തയാറാക്കിയ ഗിത്താറിന്റെ വിശേഷങ്ങള്‍.

ഗിത്താര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ഈ ഗിത്താര്‍ വേറിട്ടു നില്‍ക്കുന്നു. കാരണം ഇത് തയാറാക്കിയത് ഒരു അസ്ഥികൂടം ഉപയോഗിച്ചാണ്. അതും ഒരു മനുഷ്യന്റെ യഥാര്‍ത്ഥ അസ്ഥികൂടം ഉപയോഗിച്ച്. ഒരുപക്ഷെ ഈ ഗിത്താറിലേക്ക് നോക്കുമ്പോള്‍ അല്‍പം ഭയമായിരിക്കും പലര്‍ക്കും തോന്നുക.

ഗിത്താറിന്റെ പിറവിയെക്കുറിച്ച്…. അമേരിക്കയിലെ ഫ്‌ളോറിഡ സ്വദേശിയായ പ്രിന്‍സ് മിഡ്‌നൈറ്റ് എന്ന ഗിത്താറിസ്റ്റാണ് വേറിട്ട ഈ ഗിത്താറിന്റെ രൂപകല്‍പനയ്ക്ക് പിന്നില്‍. അദ്ദേഹത്തിന്റെ അമ്മാവനായ ഫിലിപ്പിനുള്ള ആദരസൂചകമായാണ് ഈ ഗിത്താര്‍ തയാറാക്കിയിരിക്കുന്നത്.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

മികച്ച ഒരു സംഗീതപ്രേമിയായിരുന്നു ഫിലിപ്പ്. എന്നാല്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മരണപ്പെട്ടു. ഫിലിപ്പിന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കല്‍ സ്റ്റുഡന്റ്‌സിന് പഠനത്തിനായി വിട്ടുനല്‍കി അക്കാലത്ത്. എന്നാല്‍ വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടതിനാല്‍ ഫിലിപ്പിന്റെ മൃതശരീരം പഠനത്തിന് നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന കണ്ടെത്തിയ കോളജ് അസ്ഥികൂടം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു.

അങ്ങനെയിരിക്കെയാണ് സംഗീതപ്രേമിയായ ഫിലിപ്പിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ അസ്ഥികൂടം ഉപയോഗിച്ച് ഗിത്താര്‍ നിര്‍മാക്കാം എന്ന് ആശയത്തിലേക്ക് പ്രിന്‍സ് എത്തിയത്. രണ്ട് സുഹൃത്തുക്കളുടെ സഹായത്താലായിരുന്നു ഗിത്താര്‍ നിര്‍മാണം. സ്ട്രിങ്ങുകളും നോബുകളുമെല്ലാം ഘടിപ്പിച്ച ഒരു ഇലക്ട്രിക് ഗിത്താറാക്കി മാറ്റിയെടുത്തു ആ അസ്ഥികൂടത്തെ അവര്‍. എന്തായാലും അതിശയവും കൗതുകവും നിറയ്ക്കുന്നതാണ് ഈ ഗിത്താറിന്റെ വിശേഷങ്ങള്‍.

Story highlights: Man built electric guitar from his uncles skeleton