“കണ്ടിട്ട് അസൂയ തോന്നുന്നു”; തമിഴകത്ത് വൈറലായി മലയാളി താരങ്ങളുടെ വിഡിയോ!

February 8, 2024

മറുഭാഷ സിനിമാ പ്രേമികൾ മലയാള സിനിമയെയും മലയാളത്തിലെ അഭിനേതാക്കളെയും ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് സമീപിക്കുന്നത്. മലയാള സിനിമ ഇന്ന് നാനാ ഭാഷക്കാർക്കിടയിൽ ശ്രദ്ധ നേടുന്നതോടെ ഈ സ്നേഹം കൂടുക മാത്രമാണ് ചെയ്യുന്നത്. (Video of Malayalam Actors shared by Tamil fans cracks the Internet)

മലയാളത്തിലെ താരങ്ങളെ മാറ്റി നിർത്തുന്ന മറ്റൊരു ഘടകം അവർക്കിടയിലെ സൗഹൃദം കൂടെയാണ്. പലപ്പോഴും മറ്റ് ഭാഷകളിൽ കാണാത്തതും അത് തന്നെയാണ്. ഇപ്പോഴിതാ, ഈ അഭിപ്രായം ആരാധകർക്കിടയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും പ്രചരിക്കാൻ വഴിയൊരുക്കിയിരിക്കുകയാണ് തമിഴ് സിനിമ ആരാധകർ.

ഒരു താരനിശയ്ക്ക് മുന്നോടിയായുള്ള മലയാളി താരങ്ങളുടെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നുള്ള പഴയ വിഡിയോയാണ് മുഖ്യ പ്രചാരണ ആയുധം. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും സിദ്ദിഖുമൊക്കെ രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ ആണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് വിഡിയോ പ്രചരിക്കുന്നത്. 

Read also: ‘നൃത്തം പഠിക്കാൻ കമലയും, അവളെ നോക്കാനുള്ള ക്ഷമ കൂടി ​ഗുരുവിന് ഉണ്ടാകട്ടെ’; വീഡിയോയുമായി അശ്വതി

തമിഴ് താരങ്ങളെ ഇങ്ങനെയൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തതിലെ നിരാശയും അങ്ങനെയൊരു ഫ്രെയിം കാണാനുള്ള ആഗ്രഹവുമൊക്കെ പോസ്റ്റുകളിലും കമന്‍റുകളിലുമുണ്ട്. മലയാള സിനിമയുടെ ഒത്തൊരുമ കണ്ടിട്ട് അസൂയ തോന്നുന്നുവെന്നും രജനി, കമല്‍, സൂര്യ, അജിത്ത് തുടങ്ങിയവരെ ഇങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് കുറിപ്പ്. ഏതായാലും മലയാളത്തിന്റെ സ്വന്തം താരങ്ങളെ ഇങ്ങനെ കാണുമ്പോൾ മലയാളികളായ നമുക്ക് കുറച്ച് അഭിമാനമൊക്കെ തോന്നുന്നതിൽ തെറ്റ് പറയാനാവില്ല.

Story highlights: Video of Malayalam Actors shared by Tamil fans cracks the Internet