‘നൃത്തം പഠിക്കാൻ കമലയും, അവളെ നോക്കാനുള്ള ക്ഷമ കൂടി ​ഗുരുവിന് ഉണ്ടാകട്ടെ’; വീഡിയോയുമായി അശ്വതി

February 8, 2024

അവതാരകയായി എത്തി അഭിനയത്തിൽ ചുവടുറപ്പിച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സിറ്റ്കോമിൽ ആശ എന്ന കഥാപാത്രമായി എത്തിയാണ് അശ്വതി ശ്രീകാന്ത് മലയാളി പ്രേക്ഷക മനസുകളിൽ ഇടംപിടിച്ചത്. ആശയും ഉത്തമനും മക്കളുമൊക്കെയായി ചക്കപ്പഴം പ്രേക്ഷകരുടെ ഇഷ്ടവും നേടി. ( Aswathy Sreekanth shared video of Kamala dancing with Padma )

സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതി കുടുംബവിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ മക്കളായ പത്മയും കമലയും ആരാധകർക്ക് ഏറെ സുപരിചിതരാണ്. മക്കളുടെ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അശ്വതി. ചേച്ചി പത്മയ‍്​ക്കൊപ്പം നൃത്തം പഠിക്കാൻ ഒരുങ്ങുന്ന കുഞ്ഞു കമലയുടെ രസകരമായ വീഡിയോയാണ് അശ്വതി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

Read Also : ടെസ്റ്റിൽ ഒന്നിക്കുന്നത് പ്രിയതാരങ്ങൾ; മേക്കിങ്ങ് വിഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ!

അശ്വതിയുടെ മൂത്ത മകൾ പത്മ നൃത്തം പരിശീലിക്കുന്നുണ്ട്. ചേച്ചി നൃത്തം പഠിക്കുന്നതിന്റെ ഒപ്പം കൂടിയിരിക്കുകയാണ് കുഞ്ഞു കമല. ‘കമല ചേച്ചിയുടെ ഡാൻസ് ക്ലാസ്സിൽ ചേരാൻ തീരുമാനിച്ചപ്പോൾ. പുതിയ വിദ്യാർത്ഥിയെ നോക്കാനുള്ള ക്ഷമ കൂടി ​ഗുരുവിന് ഉണ്ടാകട്ടെ’ എന്ന കുറിപ്പോടെയാണ് അശ്വതി ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. പത്മ ​ഗുരുവിന്റെ താളത്തിന് അനുസരിച്ച് ചുവടുവയ്ക്കുമ്പോൾ ഒരു ബന്ധവുമില്ലാതെയാണ് കമലയുടെ ഡാൻസ്. എങ്കിലും കമലയുടെ ഈ ഡാൻസ് വിഡിയോ നിരവധിയാളുകളുടെ മനം കവർന്നുവെന്ന് വിഡിയോയുടെ താഴെ വന്ന കമന്റകൾ സൂചിപ്പിക്കുന്നത്.

Story highlights : Aswathy Sreekanth shared video of Kamala dancing with Padma