രാഷ്ട്രീയത്തിനൊപ്പം വൈകാരിക നിമിഷങ്ങളും: ശ്രദ്ധ നേടി ‘വണ്‍’ സിനിമയിലെ രംഗം
തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് വണ്‍. മമ്മുട്ടി ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ താരമെത്തുന്നത്. കടക്കല്‍ ചന്ദ്രന് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
മികച്ച ഒരു രാഷ്ട്രീയ ചിത്രമായാണ് വണ്‍ പ്രേക്ഷകരിലേക്കെത്തുന്നതെങ്കിലും ബന്ധങ്ങളുടെ ആഴവും പരപ്പും പ്രതിഫലിക്കുന്ന ചില വൈകാരിക മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചെറിയൊരു രംഗം. വൈകാരികമായ ഒരു രംഗമാണിത്. മാത്യൂസും ഗായത്രിയുമാണ് ഈ രംഗത്തിലെ പ്രധാന ആകര്ഷണങ്ങള്. അഭിനയമികവില്‍ ഇരുതാരങ്ങളും മികച്ചു നില്ക്കുന്നു.
Read more: അസ്ഥികൂടം കൊണ്ടൊരുക്കിയ ഗിത്താര്‍; ഇത് ഒരു സംഗീതപ്രേമിക്കുള്ള വേറിട്ട ആദരം
അതേസമയം ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വണ്‍’. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘വണ്‍’, നിര്‍മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര് ആണ്. ലേണിങ് ആപ്ലിക്കേഷനായ XYLEM ആണ് ചിത്രത്തിന്റെ എഡ്യുക്കേഷ്ണല്‍ പാര്‍ട്ണര്‍.
ബോബി- സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്, നിമിഷ സജയന്, സിദ്ദിഖ്, സലീം കുമാര്‍, ജഗദീഷ്, ബാലചന്ദ്രമേനോന്, അലന്‍സിയര്‍, ഇഷാനി കൃഷ്ണ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Story highlights: Emotional scene from One movie