ഫഹദിൽ നിന്നും കണ്ണെടുക്കാനാകാത്ത നിമിഷങ്ങൾ- വിഡിയോ പങ്കുവെച്ച് നെറ്റ്ഫ്ലിക്സ്

യുവനടന്മാരിൽ ഏറ്റവും ശ്രദ്ധേയനും അഭിനയത്തിന്റെ കാര്യത്തിൽ നൂറു ശതമാനം നീതി പുലർത്തുന്നതുമായ നടനാണ് ഫഹദ് ഫാസിൽ. ഒരു അഭിനേതാവെന്ന നിലയിൽ വളരെയധികം സഞ്ചരിച്ചുകഴിഞ്ഞു ഫഹദ്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫഹദിന്റെ പ്രകടനങ്ങളിലേക്ക് ഒന്നിന് പിന്നാലെ ഒന്നായി ഒട്ടേറെ കഥാപാത്രങ്ങളാണ് എത്തുന്നത്. ഇപ്പോഴിതാ, നെറ്റ്ഫ്ലിക്സ് ഇന്ത്യയും ഫഹദിന്റെ അഭിനയ മാന്ത്രികത പങ്കുവയ്ക്കുന്നു.

ഒരു നടനെന്ന നിലയിൽ ഫഹദിന്റെ അഭിനയ നിമിഷങ്ങളെല്ലാം പിറക്കുന്നത് തീക്ഷ്ണമായ കണ്ണുകളിലൂടെയാണ്. ആ കണ്ണുകളിൽ നിന്നും കണ്ണെടുക്കനാകാത്ത നിമിഷങ്ങളാണ് ഇരുൾ എന്ന ചിത്രത്തിൽ നിന്നും നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിരിക്കുന്നത്. ഫഹദിൽ നിന്നും കണ്ണെടുക്കാനാകില്ല എന്ന ക്യാപ്ഷനൊപ്പമാണ് നെറ്റ്ഫ്ലിക്സ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: കുടുംബത്തെ സംരക്ഷിക്കാന്‍ ബോക്‌സിങ്ങിനിറങ്ങിയ ഒന്‍പത് വയസ്സുകാരന്‍

മലയാളികളുടെ പ്രിയതാരങ്ങളായ ഫഹദ് ഫാസിലും സൗബിൻ സാഹിറും ഒന്നിക്കുന്ന സിനിമയാണ് ഇരുൾ. ചിത്രത്തിൽ സൗബിനും ഫഹദിനും പുറമെ മുഖ്യ കഥാപാത്രമായി ദർശന രാജേന്ദ്രനും അഭിനയിക്കുന്നുണ്ട്. ഡാർക്ക് തീം ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ഇരുൾ. നസീഫ് യൂസഫ് ഇസുദ്ധീൻ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്നാണ് നിർമിക്കുന്നത്. ക്യാമറ ജോമോൻ ടി ജോണും പ്രോജെക്ട് ഡിസൈനർ ബാദുഷയുമാണ്.

Story highlights- eye-conic performance of fahad fazil