ഹൃദയതാളങ്ങൾ കീഴടക്കി ഗോപി സുന്ദർ ഈണം നൽകി ആലപിച്ച തെലുങ്ക് ഗാനം

നടൻ അഖിൽ അക്കിനേനി, പൂജ ഹെഗ്‌ഡെ എന്നിവർ ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ . ചിത്രത്തിൽ നിന്നുള്ള ആദ്യ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദർ എണ്ണം നൽകുകയും ആലപിക്കുകയും ചെയ്ത ഗാനമാണിത്. യെ സിന്ദഗി എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ഹനിയ നഫീസയും ഗോപി സുന്ദറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രാമജോഗയ്യ ശാസ്ത്രിയുടേതാണ് വരികൾ . പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് മനോഹരമായ ഗാനത്തിന് ലഭിക്കുന്നത്. സംഗീതം മാത്രമല്ല, ഈ ഗാനത്തിലെ ശബ്ദവും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

റൊമാന്റിക് കോമഡി എന്റർടെയ്‌നർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് പൂർത്തിയായത്. ചിത്രത്തിൽ ഈഷാ റെബ്ബ, അമാനി, മുരളി ശർമ, വെന്നേല കിഷോർ, ജയപ്രകാശ്, പ്രഗതി, അമിത് തിവാരി, ഗെറ്റപ്പ് ശ്രീനു, സുഡിഗലി സുധീർ, അഭയ് ബേതിഗന്തി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More: ഫഹദിൽ നിന്നും കണ്ണെടുക്കാനാകാത്ത നിമിഷങ്ങൾ- വിഡിയോ പങ്കുവെച്ച് നെറ്റ്ഫ്ലിക്സ്

ഭാസ്‌കർ സംവിധാനം ചെയ്ത ഈ ചിത്രം ജി‌എ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസുവും അല്ലു അരവിന്ദും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. അതേസമയം, ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ റിലീസിന് ഒരുങ്ങുമ്പോൾ  ദളപതി 65ൽ വേഷമിടാനൊരുങ്ങുകയാണ് പൂജ ഹെഗ്‌ഡെ. ചിത്രത്തിനായി ജോർജിയയിലേക്ക് താരങ്ങൾ ഉടൻ പുറപ്പെടും. ചിത്രത്തിലൂടെ ഒൻപതുവർഷങ്ങൾക്ക് ശേഷം തമിഴിലേക്ക് മടങ്ങിയെത്തുകയാണ് പൂജ.

Story highlights- First single from most eligible bachelor